സിംഗപ്പൂര്‍ ഉച്ചകോടി ചരിത്രത്തില്‍ കുറിക്കപ്പെടേണ്ടതെന്ന് കൊറിയയിലെ സഭാസ്ഥാനപതി 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ്-ഉന്നുമായി നടത്തിയ  ഉച്ചകോടി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്ന്  കൊറിയയുടെ സഭാസ്ഥാനപതി.

ഈ ബന്ധം പ്രത്യാശയും ആത്മവിശ്വാസവും നിറഞ്ഞതാണെന്നും, ഇത് ഒരു തുടക്കം മാത്രമായിരിക്കുമെന്നും  ആര്‍ച്ച് ബിഷപ്പ് ആല്‍ഫ്രഡ് ക്യുറബ് പറഞ്ഞു. കൊറിയ, മംഗോളിയ എന്നിവിടങ്ങളിലെ അപ്പോസ്‌തോലിക്ക്  സ്ഥാനപതിയായ ഇദ്ദേഹം സിയോളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കൊറിയന്‍ ജനതയും സഭയും ഈ നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിം  ജോംഗ്-ഉന്നും  ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ലോകം ഏറെ ഉത്കണ്ഠയോടെയാണ് നോക്കി കണ്ടത്. ഇരുവരും തമ്മിലുള്ള  വിവാദ പരാമര്‍ശങ്ങള്‍ക്കും പരസ്യപ്പോരുകള്‍ക്കും ഒടുവില്‍ സമാധാനമെന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് പ്രത്യാശ ഉണര്‍ത്തുന്ന വസ്ഥുത തന്നെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply