കത്തോലിക്കാ പുരോഹിതന്റെ ഗാനം വൈറല്‍ ആകുന്നു

കഴിഞ്ഞ ആഴ്ച ലണ്ടനിൽ വച്ചു നടന്ന ‘ബ്രിട്ടൻസ് ഗോട്ട് റ്റാലന്റസ്’ എന്ന നാഷണൽ ടിവി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചു ജഡ്ജസിനെ അതിശയിപ്പിച്ച കത്തോലിക്കാ  പുരോഹിതൻ ശ്രദ്ധേയനാകുന്നു.

ഫാ. റെയ് കെല്ലി എന്ന അയർലൻണ്ടില്‍ നിന്നുള്ള ഇടവക വൈദികൻ, റംസിന്റെ ‘എവരി ബഡി ഹർട്സ്’ എന്ന ഗാനമലപിച്ചു കൊണ്ടാണ് ജഡ്ജസിനെ വിസ്മയിപ്പിച്ചത്. സൈമൺ കൗവെല്‍ എന്ന പ്രഗത്ഭനായ ജഡ്ജ് പോലും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓഡിഷനുകളിൽ ഒന്നായിരുന്നു ഇതെന്നു അഭിപ്രായപ്പെട്ടു.

65 വയസുള്ള ഈ പുരോഹിതൻ 2006  വരെയുള്ള 30 വർഷത്തെ തന്റെ ഇടവകസേവനത്തിനിടെയാണ് മ്യൂസിക്കൽ പെർഫോമൻസിലൂടെ പ്രശസ്തനായിരിക്കുന്നത്. 2014 – ൽ ലെയോനാർഡ് കോഹെൻസിന്റെ ‘ഹല്ലേലുയ്യ’ എന്ന ഗാനം  ഒരു വിവാഹത്തിനു ആലപിച്ചു  എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. 60 മില്യന്‍ ആളുകൾ യുട്യൂബില്‍ ആ ഗാനം കണ്ടിരുന്നു. അയർലൻഡിലെ ‘ലേറ്റ് ലേറ്റ് ഷോ’- യിൽ തന്റെ മികച്ച പെർഫോമൻസ് ഇതിനു മുന്‍പ് തന്നെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഓഡിഷനു ശേഷമുള്ള ഞായറാഴ്ച കുര്‍ബാനയില്‍  ഇടവക ജനങ്ങൾ അദ്ദേഹത്തിനു ആശംസകൾ നേർന്നു സന്തോഷം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here