വചനപ്രഘോഷക സിസ്റ്റര്‍ ജെര്‍മെയിന്‍ അന്തരിച്ചു; സംസ്‌ക്കാരം ശനിയാഴ്ച്ച

കോതമംഗലം: ടെലിവിഷന്‍ ആത്മീയപ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കു സുപരിചിതയായ പ്രമുഖ വചനപ്രഘോഷകയും മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് (എംഎസ്‌ജെ) സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ ജെര്‍മെയിന്‍ (74) അന്തരിച്ചു.

ധര്‍മഗിരി സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗമായിരുന്ന അവര്‍ നാലു പതിറ്റാണ്ടായി കേരളത്തിനകത്തും പുറത്തുമുള്ള ആത്മീയപ്രഭാഷണ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലായിരുന്നു നിര്യാണം. ഭൗതികദേഹം ഇന്നുച്ചകഴിഞ്ഞു മൂന്നു മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം നാളെ (6-1-18) ഉച്ചകഴിഞ്ഞു മൂന്നിനു കോതമംഗലം തങ്കളത്തെ പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയില്‍ നടക്കും. പരീക്കണ്ണി പാലത്തിങ്കല്‍ പരേതരായ വര്‍ക്കി അന്നംകുട്ടി ദന്പതികളുടെ മകളാണ്. വാഴക്കുളം, കോതമംഗലം, ചെറുപുഴ, കോട്ടപ്പടി, ധര്‍മഗിരി വികാസ് എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ ചെയ്തു. 1980 മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു സിസ്റ്റര്‍ താമസിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply