ലെയൊണേല്ല സ്‌ഗൊര്‍ബാത്തിയെ ശനിയാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും 

നിണസാക്ഷിയായ സന്ന്യാസിനി ലെയൊണേല്ല സ്‌ഗൊര്‍ബാത്തിയെ  ശനിയാഴ്ച (26/05/18) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള പ്യച്ചേന്‍സയില്‍ വാഴ്ത്തപ്പെട്ട പ്രഖ്യാപനതിരുക്കര്‍മ്മങ്ങള്‍ നടക്കും

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പ്യചേന്‍സയ്ക്കടുത്തുള്ള ഗത്സോളയില്‍ 1940 ഡിസംബര്‍ 9 ന് ജനിച്ച നിണസാക്ഷി ലെയൊണേല്ല സ്‌ഗൊര്‍ബാത്തി സമാശ്വാസനാഥയുടെ പ്രേഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു.

ആഫ്രിക്കയിലെ  കെനിയയില്‍ സിസ്റ്റര്‍ ലെയൊണേല്ല  മിഡൈ്വഫ് ആയി സേവനമനുഷ്ഠിച്ചു. ആഭ്യന്തരകലാപം നടന്നിരുന്ന സൊമാലിയയിലും ശുശ്രൂഷ ചെയ്തു. അതിനിടെ സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ നഴ്‌സുമാര്‍ക്കും  മിഡൈ്വഫുകള്‍ക്കുമായുള്ള ഒരു പരിശീലന കേന്ദ്രവും ആരംഭിച്ചു.

2006 സെപ്റ്റംബര്‍ 17ന് പരിശീലനപരിപാടി കഴിഞ്ഞ് മഠത്തിലേക്കു മടങ്ങവേ ലെയൊണേല്ലയ്ക്ക് വെടിയേറ്റു. ഞാന്‍ പൊറുക്കുന്നു എന്ന് മൂന്നുതവണ ആവര്‍ത്തിച്ചുകൊണ്ടാണ് സിസ്റ്റര്‍ ലെയോണേല്ല അന്ത്യശ്വാസം വലിച്ചത്.

2017 നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രക്തസാക്ഷിയുടെ വാഴ്ത്തപ്പെട്ട നടപടിക്കുള്ള ഔപചാരികമായ അംഗീകാരം നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ