സിസ്റ്റൈൻ ചാപ്പൽ സാബത്ത് മാറ്റർ ആദ്യമായി ലൈവ് സ്ട്രീം ചെയ്തു 

സ്കോട്ടിഷ് സംഗീതജ്ഞൻ സർ ജെയിംസ് മാക് മില്ലന്റെ ‘സാബത്ത്  മാറ്റർ’ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ആസ്വദിക്കുവാനായി സിസ്റ്റൈൻ ചാപ്പലില്‍ നിന്ന് ആദ്യമായി ലൈവ് സ്ട്രീം ചെയ്തു. വ്യവസായകനും, മനുഷ്യസ്‌നേഹിയുമായ  ജോൺ സ്റ്റെൻസിൻസ്കിയും ജെനേസിസ് ഫൗണ്ടേഷനും ചേർന്നാണ് ഇതു സംഘടിപ്പിച്ചത്.

മൈക്കലാഞ്ചലോയുടെ അവസാന ന്യായവിധിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഗായക സംഘങ്ങൾ ആയ  ‘ദി സിക്സ്റ്റീൻ ചേംബർ ഓർക്കസ്ട്ര,’ ‘ബ്രിറ്റൻ സിൻഫോണിയ’ എന്നിവ ചേർന്ന്  സിസ്റ്റൈൻ ചാപ്പലിൽ ഈ മനോഹരമായ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ലോകത്തില്‍ വേദനിക്കുന്നവരോട് അനുകമ്പ കാണിക്കുവാന്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഒരുക്കട്ടെ എന്ന് പരിപാടിയുടെ തുടക്കത്തില്‍ കാണികളെ അഭിസംബോധന ചെയ്തു കൊണ്ട്  കര്‍ദിനാള്‍  വിന്‍സെന്‍റ് നിക്കോളാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply