സ്‌പെഷല്‍ ഒളിമ്പിക്‌സിന് ആശംസകള്‍ അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാനെത്തി. സ്‌പെഷല്‍ ഒളിമ്പിക്‌സ് കൂട്ടായ്മയിലെ 40 പേരടങ്ങുന്ന സംഘമാണ് പാപ്പയെ കാണാനെത്തിയത്. പ്രത്യാശയും സന്തോഷവും പകര്‍ന്ന് നല്‍കാന്‍ ഈ ഒളിമ്പിക്‌സിന് കഴിയട്ടെ എന്ന് പാപ്പ ആശംസ അറിയിക്കുകയും ചെയ്തു.

”എല്ലാ കായികമത്സരങ്ങളും കൂട്ടായ്മയുടെ സന്ദേശമാണ് നല്‍കുന്നത്. സൃഷ്ടാവ് നമുക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹത്തില്‍ നാം സന്തോഷിക്കുകയും അവിടത്തേയ്ക്ക് നന്ദി പറയുകയും ചെയ്യുക.” ആശംസകള്‍ അറിയിച്ച് കൊണ്ട് പാപ്പ പറഞ്ഞു.

സ്വയം കീഴടക്കുന്നതായിരിക്കണം ഓരോ മത്സരങ്ങളെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മുടെ ബലഹീനതകളെയും ശക്തിയാക്കി മാറ്റുകയാണ് വേണ്ടത്. നാം കാണാതെ പോകുന്ന കഴിവുകളും കരുത്തും കണ്ടെത്തി വിജയിപ്പിക്കുകയാണ് വേണ്ടത്. അപ്പോള്‍ നമ്മുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷം ജീവിതത്തെ പ്രത്യാശ പൂര്‍ണ്ണമാക്കുന്നു. ബലഹീനതകളെയും വിജയമാക്കി മാറ്റാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ വിജയം ഉണ്ടാകുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply