രാഷ്ട്രീയത്തിൽ ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾകൊള്ളുന്നു: ബിഷപ്പ് ടോബിൻ 

രാഷ്ട്രീയപരമായ പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക എന്നത് മത നേതാക്കളുടെ അവകാശം മാത്രമല്ല ദൗത്യം കൂടിയാണ് എന്ന് അമേരിക്കന്‍ ആർച്ച് ബിഷപ്പ് തോമസ് ജെ. ടോബിൻ. അടുത്തിടെ മാധ്യമങ്ങൾക്കു  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

“നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി സുവിശേഷത്തെ സ്വീകരിക്കുകയും അനുദിന ജീവിതത്തിലെ പ്രശ്നങ്ങളിലേയ്ക്ക് അവയെ കൊണ്ടുവരികയും ആണ് നാം ചെയ്യേണ്ടത്. ഇപ്പോൾ, ചിലർക്കു അതു ഇഷ്ടപ്പെടും. മറ്റു ചിലർക്ക് ഇഷ്ടപ്പെടുകയില്ല. ചിലർ സമ്മതിക്കും. ചിലർ സമ്മതിക്കില്ല. പൊതുചർച്ചകളിൽ പങ്കെടുക്കേണ്ടത് ഒരു അവകാശം മാത്രമല്ല കാലത്തിന്റെ ആവശ്യം കൂടിയാണ്” എന്ന് അദ്ദേഹം പറഞ്ഞു.

ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയല്ല സുവിശേഷം പ്രഘോഷിക്കേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൗരവമേറിയ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി ബിഷപ്പ് ടോബിൻ അടുത്തിടെ ഒരു ട്വിറ്റെർ അക്കൗണ്ട് തുടങ്ങിയിരുന്നു. @bishoptjt എന്ന പേരിൽ ആരംഭിച്ച ഈ അക്കൗണ്ടിന് നിലവിൽ 1300 ഫോളോവേഴ്സ് ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ