കായിക വിനോദം ഐക്യത്തിന്റെ കൂടിക്കാഴ്ച നടക്കുന്ന സ്ഥലം:  പാപ്പ 

ചെറുപ്പക്കാരെയും പ്രായമായവരെയും സംബന്ധിച്ച് വ്യക്തിത്വവും തലമുറ വ്യത്യാസവും  ആധിപത്യം പുലര്‍ത്തുന്ന വേദിയാണ്  കായിക വിനോദം എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ലൈറ്റി, ഫാമിലി ആന്‍ഡ് ലൈഫ് ഡികാസ്റ്റാരിയുടെ പ്രീഫക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരെലിന് അയച്ച കത്തില്‍ ആണ് പാപ്പ അഭിപ്രായപ്പെട്ടത്.

വര്‍ഗ്ഗം, ലൈംഗികത, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയല്ലാതെ ആളുകള്‍ തമ്മില്‍ കാണാവുന്ന ഒരു പ്രത്യേക മേഖലയാണ് സ്‌പോര്‍ട്‌സ്. ഒരു ലക്ഷ്യം കൈവരിക്കാന്‍ മത്സരിക്കുന്നതിന്റെ സന്തോഷവും, ഒരു ടീമായി പങ്കെടുക്കുന്നതും വിജയമോ പരാജയമോ പങ്കിടുന്നതും മറികടക്കുന്നതും എല്ലാം അനുഭവിച്ചറിയാന്‍ കഴിയും.

‘ഏറ്റവും മികച്ചത് കൊടുക്കുക. കായികരംഗത്തും ക്രിയാത്മകമായ വ്യക്തിത്വത്തിലും ക്രിസ്തീയ കാഴ്ചപ്പാട്. ‘എന്ന പേരിലാണ് പാപ്പ കത്ത് എഴുതിയത്.

ഒരു അച്ചന്‍  മകനോടൊപ്പം കളിക്കുമ്പോള്‍, കുട്ടികള്‍ പാര്‍ക്കിലോ സ്‌കൂളിലോ ഒത്തുചേരുന്ന സന്ദര്‍ഭത്തില്‍, ഒരു അത്‌ലറ്റിന് തന്റെ അനുഭാവികളുമൊത്ത് വിജയം ആഘോഷിക്കുമ്പോള്‍ , ഈ പരിസ്ഥിതികളില്‍, ഐക്യം ഉള്ള ഒരു സ്ഥലമായി സ്‌പോര്‍ട്‌സിന്റെ മൂല്യം നമുക്ക് കാണാം.

സ്‌പോര്‍ട്‌സ് ഏറ്റവും മികച്ചത് നല്‍കാന്‍ പ്രേരിപ്പിക്കുന്നതും വിശുദ്ധിയിലേക്കുള്ള ഒരു വിളിയുയാണ്.  ഏറ്റവും മികച്ചത് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള  യുവജനങ്ങളുടെ  പ്രതീക്ഷ കൂടിയാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ