വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ശരീരം ജന്മനാട്ടിലേയ്ക്ക് 

വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുടെ  ഭൗതികാവശിഷ്ടങ്ങള്‍ വത്തിക്കാനില്‍ നിന്ന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കന്‍ ഇറ്റലിയിലേയ്ക്ക് കൊണ്ടുപോകും. പാപ്പയുടെ അന്‍പത്തി അഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. മേയ് 24 മുതല്‍ ജൂണ്‍ 10 വരെ പാപ്പയുടെ ഭൗതിക ശരീരം ജന്മനാട്ടില്‍ ഉണ്ടാവും.

ഇപ്പോള്‍ വത്തിക്കാനിലെ വി. പത്രോസിന്റെ ബസലിക്കയിലെ അള്‍ത്താരയിലാണ് വി. ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുടെ ഭൗതികാവശിഷ്ടം സ്ഥാപിച്ചിരിക്കുക. ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പാ ജനിച്ചതും വളര്‍ന്നതും വൈദികനായി സേവനം ചെയ്തതുമായ ബെര്‍ഗാവോ രൂപതയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ വര്‍ഷം അതിന് അനുമതി നല്‍കിയിരുന്നു.

സോട്ടോ ഇല്‍ മോണ്ടെ പട്ടണത്തില്‍ ജനിച്ച ജോണ്‍ ഇരുപത്തി മൂന്നാമന്‍ ഇരുപതു വര്‍ഷം ബെര്‍ഗാവോ രൂപതയില്‍ വൈദികനായി സേവനം ചെയ്തിരുന്നു. ‘ഞാന്‍ ജനിച്ചതും സ്വര്‍ഗ്ഗത്തിലേയ്ക്ക് യാത്ര തുടര്‍ന്നതുമായ സ്ഥലത്തുനിന്നു ഞങ്ങള്‍ ആരംഭിക്കുന്നു’ (പാപ്പാ ഒരിക്കല്‍ പറഞ്ഞത്) എന്നതാണ് ഈ തീര്‍ഥാടനത്തിന്റെ വിഷയമായി എടുത്തിരിക്കുന്നത്. മേയ് ഇരുപത്തി നാലാം തിയതി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ബെര്‍ഗാവോയില്‍ എത്തിക്കും. അവിടെ നിന്നു പാപ്പാ റോമിലെ ജയില്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായ് പ്രാദേശിക ജയിലില്‍  ഭൗതികാവശിഷ്ടം എത്തിക്കും. തുടര്‍ന്ന് രൂപതയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്, ജൂണ്‍ പത്താം തിയതി തിരികെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ