ദൈവത്തോടൊപ്പം ജീവിച്ച സ്വപ്ന സ്വർഗത്തിലിരുന്ന് എല്ലാ നോക്കിക്കാണും…

സ്വപ്ന 43 വയസ്സ്. ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി (പട്ട) ജോജുവിന്റെ ഭാര്യ. ഇന്ന് (2017, December 25) ക്രിസ്മസ് ദിനത്തിൽ കാലത്ത് 8 ന് ദൈവത്തിങ്കലേക്ക് വിളിക്കപ്പെട്ടു. കാലത്ത് 8.30 ന് ശാലോം ടിവിയിൽ സ്വപ്നയേയും കുടുംബത്തേയും കുറിച്ചുള്ള പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയുന്നത് കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പള്ളിയിൽ നിന്നും ദുഖ സൂചകമായ മണി മുഴങ്ങിയിരുന്നത്…. അപ്പോൾ തന്നെ വാട്സ് ഗ്രൂപ്പുകളിൽ ആ വാർത്തയും വന്നു. കുറച്ച്മാസങ്ങളായി അസുഖ ബാധിതയായിരുന്ന സ്വപ്ന നിര്യാതയായി എന്ന്…

സമപ്രായക്കാരനായ ജോജുവിനെറ കുടുംബത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽ പെടാൻ തുടങ്ങി മാസങ്ങളായിരുന്നു, എട്ട് മക്കളുള്ള കുടുംബം എന്ന നിലയിൽ ആയിരുന്നു അത്.

ഇന്ന്ഒന്നര വയസുള്ള ഫിലോമിനയുടെ പ്രസവ സമയത്താണ് വൈദ്യ ലോകം ബ്രസ്റ്റിൽ കാൻസർ ആണെന്ന ആ വിവരം നേഴ്സ് കുടിയായ സ്വപ്നയെ ധരിപ്പിക്കുന്നത്. തുടർന്നാണ് ദൽഹി ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ് റ്റിറ്റ്യൂട്ടിൽ നിന്നും ലീവെടുത്ത് സ്വപ്നയും കുടുംബവും ചിറ്റാട്ടുകരയിലെ കുടുംബ വീട്ടിലേക്ക് സ്ഥിരതാമസമാക്കുന്നത്. ഒരു പുതുമയും അതിലേറെ അത്ഭുതവുതായിരുന്നു ചിറ്റാട്ടുകരക്ക് ഈ കുടുംബം സമ്മാനിച്ചിരുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയായ മൂത്ത മകൻ ജയിംസ് മുതൽ ഒന്ന് ഒന്നര വയസുള്ള ഫിലോമിന വരെ ഇടവക പള്ളിയിലേക്ക് ദിവസവും ക്രത്യമായി ദിവ്യബലിക്ക് സകുടുബം പോകുന്നത് കാണുബോൾ അത് സമൂഹത്തിന് നൽകിയിരുന്നത് ഒരു വിശ്വാസ സാക്ഷ്യമായിരുന്നു. ഇന്നലെ ഇടവകദേവാലയത്തൽ പാതിരാ കുർബാനക്ക് ശേഷം നടന്ന കലാപരിപാടികളിൽ സജീവമായിരുന്നു ഈ മക്കൾ. അപ്പോൾ തന്നെയാണ് അസുഖം മൂർച്ചിച്ച് സ്വപ്നയെ ആശുപത്രിയിലെക്കെത്തിക്കുന്നതും.

മരണവാർത്തയറിഞ്ഞ് അവിടെയെത്തിയപ്പോൾ വീടിന് മുന്നിൽ തേങ്ങി തേങ്ങിക്കരയുന്ന മകൻ സെബാസ്റ്റ്യൻ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായുന്നേയില്ല…. ശവമഞ്ചത്തിനരികിൽ ചുറ്റും കൂടി അമ്മയെ തന്നെ നോക്കി നിൽക്കുന്ന മക്കൾ…. കലങ്ങിമറിയുന്ന ആ കൊച്ചുമക്കളുടെ മനസ്സിലെ വേദന… തീർത്തും കണ്ണിരിണിയിക്കുന്നതാണ്…. ഫിലോമിന…. കൊച്ചുമകൾ സഭവിച്ചത് എന്തെന്നറിയാതെ ചുറ്റുപാടും നോക്കിക്കാണുന്നുണ്ട്….

സിഎൽ സി യിലെ സഹപ്രവൃത്തകനും, ജീസസ് യൂത്ത് ടീമംഗവുമായ ജോജു സമചിത്തതയോടെ മക്കളെ സമാശ്വസിപ്പിക്കുന്നത് കാണുമ്പോൾ എങ്ങനെയാണ് ഇത് സാധിക്കുന്നത് എന്ന് തോന്നിപ്പോകും.

നാളെ 26 (December 2017) ന് ഉച്ചതിരിഞ്ഞ് ചിറ്റാട്ടുകര പള്ളിയുടെ സെമിത്തേരിയിൽ സ്വപ്ന അന്ത്യവിശ്രമം കൊള്ളും…. ദൈവത്തോടൊപ്പം ജീവിച്ച ദൈവത്തിന് വേണ്ടി മാത്രം ജീവിച്ച സ്വപ്ന സ്വർഗത്തിലിരുന്ന് ഇനി മുതൽ എല്ലാ നോക്കിക്കാണും…. ധൈര്യത്തോടെ…മനസാന്നിദ്ധ്യത്തോടെ… ആ മക്കളെ ഇനി മുതൽ പരിരക്ഷിക്കുന്ന ജോജു…. പ്രാർത്ഥനകളിൽ… തീർച്ചയായുമുണ്ടാകും…. തീർച്ച….

ജോട്ടികുരിയൻ
(ലൈഫ് ഡേയുടെ ഫേസ്ബുക് പോസ്റ്റിൽ കമന്റ് ആയി കുറിച്ചത്.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply