സിറിയയിലേയ്ക്ക് കൂടുതല്‍ ആളുകള്‍ മടങ്ങിയെത്തുന്നു 

ഐഎസ് തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് സിറിയയില്‍ നിന്ന് പലായനം ചെയ്ത അനേകര്‍ മടങ്ങിയെത്തുന്നതായി പുതിയ റിപ്പോര്‍ട്ട്. സിറിയയിലെ ഹോംസ് നഗരത്തിലാണ് മടങ്ങിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

2011 ല്‍ ആരംഭിച്ച സിറിയന്‍ കലാപം ആദ്യം ബാധിച്ച നഗരങ്ങളില്‍ ഒന്നാണ് ഹോംസ്. വര്‍ഷങ്ങള്‍ നീണ്ട കലാപത്തില്‍ നഗരത്തിന്റെ ഭൂരിഭാഗവും തകര്‍ക്കപ്പെടുകയും ആളുകള്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 2017 മാര്‍ച്ച് മാസത്തില്‍ സിറിയന്‍ സര്‍ക്കാര്‍ അധികാരം വീണ്ടെടുത്തതു മുതലാണ് ആളുകള്‍ മടങ്ങിയെത്താന്‍ ആരംഭിച്ചത്.

വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ 97 ഭവനങ്ങള്‍ ഇവര്‍ക്കായി തയ്യാറാകും. വാടക നല്‍കുവാന്‍ കഴിയാത്തവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. തിരിച്ചു തങ്ങളുടെ നാട്ടിലേയ്ക്ക് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണ് മടങ്ങിയെത്തിയവര്‍.

Leave a Reply