സീറോ മലബാര്‍ ഒക്ടോബര്‍: 1, മത്താ 18:1-5- വിശുദ്ധ കൊച്ചു ത്രേസ്യാ

“ശിശുക്കളെ പോലെ ആകുന്നില്ലങ്കില്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുകയില്ല” എന്ന വചനം വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുനാള്‍ ദിനത്തില്‍ ധ്യാനിക്കുന്നത് നല്ലതാണ്. ശിശുക്കളുടെ നിഷ്കളങ്കത മാത്രമല്ല, ആശ്രയത്വവും ഇവിടെ പ്രധാനപ്പെട്ടതാണ്. ഒരു ശിശു എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ ആശ്രയിക്കുന്നത് പോലെ, എല്ലാ കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കുന്നവരാണോ നമ്മള്‍. അതോ നമ്മുടെ ചില കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യും എന്ന അഹങ്കാരമാണോ നമുക്കുള്ളത്? ദൈവത്തില്‍ നമ്മള്‍ ആശ്രയിച്ചാല്‍ അവിടുന്ന് എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കും. ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ കഴുകനെപ്പോലെ ചിറകടിച്ചു പറന്നുയരും.

വിശുദ്ധ കൊച്ചു ത്രേസ്യാ എല്ലാ കാര്യങ്ങളും ദൈവത്തില്‍ ആശ്രയിച്ചു ചെയ്ത വ്യക്തിയാണ്. രോഗത്തിലും സഹനത്തിലും വിശുദ്ധ ദൈവത്തില്‍ ആശ്രയിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും – കുടുംബം, ജോലി, ജീവിത പങ്കാളി, ആരോഗ്യം, അനാരോഗ്യം, സമ്പത്ത്, ദാരിദ്യം – ദൈവത്തില്‍ ആശ്രയിച്ചു മുമ്പോട്ടു പോകുക. അതിന്റെ ഫലം അത്ഭുതാവഹമായിരിക്കും. ദൈവത്തെ കൂടാതെ ഒറ്റയ്ക്ക് ചെയ്യാന്‍ പോയാല്‍ പരാജയവും നിരാശയുമായിരിക്കും പലപ്പോഴും ഫലം.

ഫാ. ജി. കടുപ്പാറയില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ