സീറോ മലബാർ നവംബർ 9 ലൂക്കാ 19: 1-10 സ്വകാര്യം

ജനക്കൂട്ടത്തിൽ നിന്ന് ഈശോയെ കാണുക സാധ്യമല്ലന്ന് സക്കേവൂസിന് അറിയാമായിരുന്നു. അതു കൊണ്ട് അയാൾ മുൻപേ ഓടി സിക്കമൂർ മരത്തിന്റെ മുകളിലേയ്ക്ക് മാറി. സക്കേവൂസിന് അതറിയാമായിരുന്നു എന്ന് നമുക്കറിയാമെങ്കിലും, നമുക്ക് അതിനിയും ബോധ്യമായിട്ടില്ല.

ഒരു മുഴുവൻ ദിനത്തെ അധ്വാനത്തിനു ശേഷമുള്ള കുടുംബ പ്രാർത്ഥനയും, ആഴ്ചയിലെ തിരക്കുകൾക്ക് ശേഷമുള്ള ഞായറാഴ്ച കുർബാനയും (എല്ലാ ദിവസവും കുർബാനയിൽ പങ്കുചേരുന്നത് കൂടുതൽ നല്ലത്), വാർഷിക ധ്യാനങ്ങളും ഈശോയെ അടുത്ത്, സ്വസ്ഥമായി കാണാനുള്ള സിക്കമൂർ മരങ്ങളാണ്. ജീവിതത്തിന്റെ തിരക്കു കൾക്കിടയിൽ ഈശോയെ കാണാൻ സിക്കമൂർ മരങ്ങളിലേയ്ക്ക് നമ്മൾ പിന്മാറാറുണ്ടോ? മാറ്റങ്ങൾ ആരംഭിക്കുന്നത് അപ്പോഴായിരിക്കും.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ