സീറോ മലബാർ നവംബർ 10 ലൂക്കാ 5: 1-11 എല്ലാം നൽകുന്നവൻ

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാത്തവൻ ഈശോയുടെ വാക്കനുസരിച്ച് വലയിറക്കിയപ്പോൾ വലിയ മത്സ്യക്കൂട്ടത്തെ കിട്ടുകയാണ്. അത് വലിച്ചു കയറ്റാൻ മറ്റുവള്ളക്കാരേക്കൂടി വേണ്ടിവരുന്നു. ഒരു മീൻ പോലും കിട്ടാത്തവൻ രണ്ട് വള്ളങ്ങൾ നിറയെ മീൻ നിറയ്ക്കുന്ന അത്ഭുതം! അതിനു ശേഷം ശിമയോൻ എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുകയാണ്.

ഇതൊരു വലിയ പാഠമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം കൊടുക്കാൻ കഴിവുള്ളവൻ ആരാണെന്ന് ശിമയോൻ മനസിലാക്കുന്നു. അത് ബോധ്യമായി മനസിൽ ഉറപ്പിച്ചതിനു ശേഷം, എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്നു. താൻ എന്തെല്ലാം ഉപേക്ഷിച്ചാലും അതിനെക്കാളും ശ്രേഷ്ഠമായവ തരാൻ കഴിവുള്ളവനെയാണ് താൻ അനുഗമിക്കുന്നത് എന്ന് ശിമയോന് ഉറപ്പായിരുന്നു. എല്ലാം തരാൻ കഴിവുള്ളവനാണ് ഈശോ എന്ന ഉത്തമ ബോധ്യം നമ്മളിൽ ഉണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here