സീറോ മലബാര്‍ ജൂലൈ 13 ലൂക്കാ 12:4-12 – ഏറ്റുപറയുക

നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ അവനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്‍തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സത്യത്തെ നിശബ്ദതകൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതയ്ക്കുവേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചനതന്നെ. ഇവിടെയൊക്കെ ക്രിസ്തുവിനെ ഏറ്റ് പറയുക. Compromising Spirituality – അല്ല നമുക്ക് ആവശ്യം. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും ജീവിതത്തില്‍ ഈശോയെ ഏറ്റു പറയുന്നവരാണ്. തൊഴില്‍ വീഥികളിലും യാത്രയ്ക്കിടയിലും വിശ്രമ വേളകളിലും ക്രിസ്തുവിനെ ഏറ്റ് പറയുക. കാരണം നിമ്മുടെ നിലനില്‍പ്പിന് കാരണം അവനാണ്.

 ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

Leave a Reply