സീറോ മലബാർ ജൂലൈ 14 മര്‍ക്കോ. 2:1-12 നിന്റെ വിശ്വാസം

തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവരുന്നവരുടെ വിശ്വാസം കണ്ടിട്ടാണ് യേശു തളര്‍വാതരോഗിയുടെ കാര്യത്തില്‍ ഇടപെടുന്നത് (2:5). യേശുവിലുള്ള നിന്റെ വിശ്വാസം കൊണ്ട് ദൈവാനുഗ്രഹം കിട്ടുന്നത് നിനക്ക് മാത്രമല്ല; നിന്റെ കൂടെയുള്ളവര്‍ക്കും കൂടിയാണ്. നീ യേശുവില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുക. അവന്‍ നിന്റെ ജീവിതത്തില്‍ ഇടപെടും; നിന്റെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങളിലും. ഏറ്റവും നല്ല ഒരു ഉദാഹരണം വിശുദ്ധ അഗസ്റ്റിന്റെയും മോനിക്കയുടെയും ജീവിതമാണ്. അപരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍/ള്‍, അവനവനു വേണ്ടിത്തന്നെയാണ് പ്രാര്‍ത്ഥിക്കുന്നത്‌. ഒപ്പം നീ മറക്കരുത്, നിന്റെ സ്വന്തപ്പെട്ടവരുടെ വിശ്വാസം കൊണ്ടാണ് നിന്റെ ജീവിതം ഇത്രയധികം ദൈവാനുഗ്രഹപ്രദമായിരിക്കുന്നത് എന്ന സത്യവും. ഇത് വരെയുള്ള ജീവിതത്തില്‍ എത്രയോപേര്‍ നിനക്കായി പ്രാര്‍ഥിച്ചിട്ടുണ്ട്!

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ