സീറോ മലബാർ ആഗസ്റ് 16 മത്താ. 12:46-50 ബന്ധങ്ങള്‍

ദൈവത്തിന്റെ വഴിയെ ചരിക്കുന്നവരുടെ ബന്ധങ്ങള്‍ മാനുഷികമായ കെട്ടുപാടുകള്‍ക്കും കടപ്പാടുകള്‍ക്കും എപ്പോഴും ഉപരിയായിരിക്കണം. നമ്മുടെ ജീവിതം ദൈവത്തിന്റെ പാതയിലൂടെ നീങ്ങണമെങ്കില്‍ നമ്മുടെ മാനുഷികബന്ധങ്ങളെ ദൈവിക തലത്തിലേക്കുയര്‍ത്തണം. നമ്മുടെ ഇഷ്ടം നിറവേറ്റുന്ന മാനുഷിക സുഹൃത്തുക്കളെക്കാള്‍, ബന്ധുക്കളെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്ന ദൈവികബന്ധങ്ങളുടെ ഉടമയാകുക. ക്രിസ്തുവിനേപ്പോലെ സകലരിലും നിറഞ്ഞുനില്‍ക്കുന്ന ദൈവസ്‌നേഹത്തിന്റെ മാതൃത്വവും പിതൃത്വവും സാഹോദര്യവും വായിച്ചറിയാന്‍ ശ്രമിക്കുക. എല്ലാ ബന്ധങ്ങള്‍ക്കും ദൈവത്തില്‍ അടിസ്ഥാനം കണ്ടെത്തുക എന്ന പാഠം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

Leave a Reply