സീറോ മലബാർ സെപ്റ്റംബർ 25 മത്താ. 10:26-33 ഭയപ്പെടേണ്ട

ഭയപ്പെടേണ്ട എന്നാണ്  യേശുവിന്റെ ആഹ്വാനം (10:26). കാരണം എല്ലാം അറിയുന്നവന്‍ നിന്റെ പിതാവാണ് (10:29). ദൈവം നിന്റെ പിതാവായതിനാല്‍ നീ ആരേയും ഒന്നിനേയും ഭയപ്പെടേണ്ട എന്ന ഉറപ്പാണ്‌ ഈശോ നല്‍കുന്നത്. ദൈവം പിതാവായി കൂടെയുണ്ട് എന്നനുഭവിക്കാന്‍ നമുക്കാകണം. എത്രമാത്രം പ്രതിസന്ധികള്‍ ഉണ്ടായാലും ഭയപ്പെടേണ്ട എന്നാണ് ഈശോയുടെ വാക്ക്. ഇന്നത്തെ വചനഭാഗത്ത്‌ മൂന്നു പ്രാവശ്യമാണ് ‘ഭയപ്പെടേണ്ട’ എന്ന വാക്ക് ആവര്‍ത്തിക്കുന്നത് (26, 28, 31). ബൈബിളില്‍ ആകെ 365 പ്രാവശ്യത്തില്‍ അധികം ‘ഭയപ്പെടേണ്ട’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം നമ്മള്‍ ഏതു സാഹചര്യത്തിലും ഭയപ്പെടേണ്ട എന്ന് തന്നെയാണ്. പരാജയപ്പെട്ടു എന്ന് തോന്നുമ്പോഴും ഒറ്റപ്പെട്ടു എന്ന് ഉറപ്പിക്കുമ്പോഴും എല്ലാം തകര്‍ന്നു എന്ന നിലവിളി ചുറ്റും ഉയരുമ്പോഴും ഈശോയുടെ വചനം മനസിലേയ്ക്ക് വരട്ടെ – ഭയപ്പെടേണ്ട!

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ