സീറോ മലബാർ സെപ്റ്റംബർ 26 മത്താ 21:18-22 കപടത

പച്ചിലച്ചാര്‍ത്തുകൊണ്ട് ഫലരാഹിത്യത്തെ മറച്ചു പിടിച്ച് ആവശ്യക്കാരെ കബളിപ്പിച്ചവനാണു അത്തിമരം. അത്തിമരം കപടനാണ്. ഇത്തരം കബളിപ്പിക്കലുകാരെ ഇക്കാലത്തും കാണാന്‍ സാധിക്കും. വാഗ്വിലാസത്തിന്റെ, ആകര്‍ഷകമായ അവതരണ ശൈലിയുടെ, വ്യാഖ്യാനത്തിന്റെ, ഡിഗ്രികളുടെ  ഇലച്ചാര്‍ത്തുകളുമായി വഴിയരുകുകളില്‍ നില്‍ക്കുന്നവര്‍ ഉണ്ട്. ഇന്നത്തെ കാലത്ത് അത് മാധ്യമങ്ങളുടെ, സമൂഹമാധ്യമങ്ങളുടെ വഴിയരികിലോ, ചിലപ്പോള്‍ വഴിയുടെ നടുക്കോ ആയിരിക്കും. അതാണ് ഫലം നല്‍കുന്നത് എന്ന് വിചാരിച്ച് പലരും അടുത്തു ചെല്ലും. കുറച്ചുകാലം കഴിയുമ്പോഴാണ് ഫലം തേടിയെത്തിയവര്‍ മനസിലാക്കുന്നത്‌ – അത് വെറും ഇലകള്‍ മാത്രമുള്ള മരമാണ്, ഒരിക്കലും അതില്‍ ഫലം ഉണ്ടാകില്ല എന്ന സത്യം. അത്തരം അത്തിമരങ്ങള്‍ ഒത്തിരിയുണ്ട് ഇപ്പോള്‍. അവയെ സൂക്ഷിക്കുക.

അത്തിമരത്തിന്റെ സ്ഥാനത്ത് നമ്മുടെ ജീവിതംവച്ചും വായിക്കണം. വ്യര്‍ത്ഥമായ ബാഹ്യപ്രകടനങ്ങള്‍കൊണ്ട് ഉള്ളിലെ ശൂന്യത മറച്ചുപിടിക്കാന്‍ എത്രനാള്‍ കഴിയും. ഫലങ്ങള്‍ തേടി ക്രിസ്തു വരുന്നുണ്ട്; അന്ന് ഉണക്കിക്കളയും എല്ലാ ഇലച്ചാര്‍ത്തുകളേയും. ഫലങ്ങള്‍ തേടി ക്രിസ്തു വരുമ്പോള്‍ ഉണക്കി കളയാതിരിക്കട്ടെ നമ്മളാകുന്ന അത്തിമരങ്ങളെ.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here