സീറോ മലബാർ ഒക്ടോബർ 5  ലൂക്കാ 21:7-19 വഴി തെറ്റിക്കുന്നവർ 

 “ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ” – ഇക്കാലത്തു നമുക്ക് ഏറ്റവും ആവശ്യമായ വചനമാണിത്. വഴി തെറ്റിക്കാൻ പലരും വരുന്ന കാലത്താണ്‌ നമ്മുടെ ജീവിതം – പല വേഷത്തിലും ഭാവത്തിലും ശൈലിയിലും നേരായ വഴിയെ നടക്കുന്നവരെ വഴി തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയവരുണ്ട്. മനുഷ്യരുടെ രൂപത്തിലും മാധ്യമങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും വഴി തെറ്റിക്കൽ നടക്കാം.

സഹനങ്ങളും പീഡനങ്ങളും അസ്വസ്ഥതകളും ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളും നമുക്കുചുറ്റും സംഭവിക്കുമ്പോൾ, നമ്മൾ ഭയപ്പെടരുത്. ഭയപ്പെട്ടാൽ, നമ്മൾ വഴി തെറ്റാൻ സാധ്യതയുണ്ട്. ദൈവത്തിലുള്ള ആശ്രയം കുറയുമ്പോൾ ആണ് നമുക്ക് ഭയം ഉണ്ടാകുന്നതും വഴി തെറ്റാൻ ഉള്ള സാധ്യത കൂടുന്നതും. പുറത്തുള്ളവരേക്കാൾ വലിയവനും ശക്തനുമാണ് നമ്മുടെ ഉള്ളിലുള്ള ദൈവമെന്ന ബോധ്യം നമ്മെ എല്ലാ ഭയങ്ങളിൽനിന്നും അകറ്റുകയും നല്ല വഴിയിലൂടെ നടത്തുകയും ചെയ്യും. വഴി തെറ്റിക്കുന്നവരിൽ നിന്ന് അകന്നു നിൽക്കുക; ഭയമല്ല, ശ്രദ്ധയാണ് അത്തരം ആളുകളും സാഹചര്യങ്ങളുമായി ഇടപെടുമ്പോൾ മനസ്സിൽ ഉണ്ടാകേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ