സീറോ മലബാർ ഒക്ടോബർ 8 ലൂക്കാ 10: 38-42 ഒന്നു മാത്രം

” നീ അനേകകാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലയും അസ്വസ്ഥയും ആണ്. എന്നാൽ ഒന്നു മാത്രമേ ആവശ്യമുള്ളൂ.” മർത്തായോട് പറയുന്ന ഈ വാക്യം ഇന്ന് നമ്മൾ ഓരോരുത്തരോടും അവിടുന്ന് ആവർത്തിക്കുന്നു. ചെയ്യേണ്ട പ്രധാന കാര്യം വിട്ട് ചെയ്യരുതാത്ത അനേകം കാര്യങ്ങളിൽ നമ്മൾ വ്യാപൃതരാണ്.

പണം, പ്രശസ്തി തുടങ്ങിയവയക്ക് പിന്നാലെയുള്ള ഓട്ടം കാരണം ദൈവവുമായുള്ള ബന്ധം എന്ന കാര്യം നമ്മൾ പാടേ വിസ്മരിക്കുന്നു. എല്ലാ ഓട്ടത്തിനും ഒടുവിൽ മരണമുഖത്തെത്തി കിതച്ച് നിൽക്കുമ്പോഴായിരിക്കും നമ്മൾ ഓർമ്മിക്കുക- ഏറ്റവും പ്രധാന കാര്യം ജീവിതത്തിൽ ഇന്നുവരെ ചെയ്തിട്ടില്ലല്ലോ എന്ന്. അത് നമുക്ക് സംഭവിക്കാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ എം സി ബി എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ