സീറോ മലബാർ ഒക്ടോബർ 13 യോഹ 4: 46-54 ഞാനും എന്റെ കുടുംബവും

അവനും കുടുംബവും മുഴുവനും വിശ്വസിച്ചു എന്നാണ് 53 മത്തെ വാക്യം പറയുന്നത്. ഒരുവന് ജീവൻ ലഭിക്കുമ്പോൾ അവന്റെ പിതാവും- രാജസേവകൻ – കുടുംബവും മുഴുവൻ വിശ്വസിക്കുകയാണ്. ഒരുവനിൽ ദൈവം വരുത്തുന്ന മാറ്റം മറ്റുള്ളവർക്ക് ദൈവത്തിൽ വിശ്വസിക്കാനുള്ള കാരണമായി മാറുന്നു.

അങ്ങനെ നോക്കുകയാണങ്കിൽ നമ്മളും നമ്മുടെ കുടുംബാംഗങ്ങളും ദൈവത്തിൻ എത്ര ശക്തമായി വിശ്വസിക്കേണ്ടവരാണ്. കാരണം നമ്മുടെ കുടുംബത്തിലെ എത്ര പേർക്ക് ദൈവത്തിൽ നിന്ന് എത്രയോ അടയാളങ്ങളും അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവൻ, ആരോഗ്യം, കഴിവുകൾ ഇതൊക്കെ നമ്മുടെ പരിശ്രമം കൊണ്ട് മാത്രം ഉണ്ടായതാണോ? തീർച്ചയായും അല്ല. ദൈവത്തിന്റെ ദാനമാണത്. നമ്മെയും ഒപ്പമുള്ളവരെയും ദൈവത്തിലേയ്ക്ക് ചേർത്ത് നിർത്താൻ ഇത്തരം ഓർമകൾ മാത്രം മതി. എന്നിലൂടെ എന്റെ കുടുംബം പൂർണ്ണമായും ദൈവത്തോട് ചേർന്ന് നിൽക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ