സീറോ മലബാര്‍ ജൂണ്‍ 13 മത്തായി 14:22-33 ബന്ധം

അഞ്ച് അപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തതിനുശേഷം ഉള്ള വചന ഭാഗമാണിത്. ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേയ്ക്ക്‌ കയറി (23). താന്‍ ചെയ്ത അത്ഭുതങ്ങള്‍ കണ്ട്, ജനങ്ങള്‍ തന്റെ അനുയായികളായി മാറുന്നത്  ഈശോ തീര്‍ച്ചയായും അറിഞ്ഞിട്ടുണ്ടാവണം. എന്നിട്ടും അവന്‍  പ്രാര്‍ത്ഥിക്കാന്‍  പോകുകയാണ്. സാധാരണ നേതാക്കള്‍ അനുയായികളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുക. ആരുംപിരിഞ്ഞു പോകാതെ നോക്കുകയാണ് ചെയ്യാറ്. ഇവിടെ നേരെ തിരിച്ചാണ് – ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേയ്ക്ക്‌ കയറുന്നു! ദൈവവുമായുള്ള ബന്ധം അതിന്റെ പൂര്‍ണതയില്‍ നിലനിര്‍ത്തുകയാണ് പരമ പ്രധാനം എന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. അതിലുടെ മാത്രമേ മനുഷ്യരെ നേടാന്‍ പറ്റുകയുള്ളു എന്ന ബോധ്യം അവനുണ്ടായിരുന്നു. നമ്മള്‍ എങ്ങനെയാണ്? ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കാതെ മനുഷ്യരെ ഒപ്പം നിര്‍ത്താനാണ് ശ്രമം എങ്കില്‍ നമ്മള്‍ പരാജയപ്പെടും.

ഫാ ജി കടൂപ്പാറയില്‍ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply