സീറോ മലബാര്‍ ജൂണ്‍ 15 മര്‍ക്കോ. 05: 21-24; 35-43 കൂടെ വരുന്ന കര്‍ത്താവ്

സൗഖ്യമാക്കപ്പെടുന്നതിന്റെ അത്ഭുതമാണ് ഈ സുവിശേഷഭാഗത്തിനാധാരം. ആഴമേറിയ വിശ്വാസമാണ് ഈ അത്ഭുതത്തിന്റെ അടിസ്ഥാനം. സൗഖ്യമാക്കപ്പെടേണ്ടയാളുടെയും കൂടെയുള്ളവരുടെയും വിശ്വാസം ഒരുപോലെ ആവശ്യമാണ് ചിലപ്പോള്‍. വ്യക്തികളും സാഹചര്യങ്ങളും ചിലപ്പോള്‍ തടസ്സം നിന്നേക്കാം. പിന്തിരിപ്പിക്കലിന്റെ പ്രലോഭനങ്ങളില്‍ വിജയം വരിക്കാന്‍ നാം ഒന്നേ ചെയ്യേണ്ടതുള്ളു – വിശ്വസിക്കുക. എങ്കിലേ അത്ഭുതം നടക്കൂ. ജായ്‌റോസിന്റെ വിശ്വാസം അത്ര വലുതായിരുന്നു. “അങ്ങ് വന്ന്, അവളുടെമേല്‍ കൈകള്‍ വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ” (23). നാലു കാര്യങ്ങള്‍ ആണ് ജായ്‌റോസ് ആഗ്രഹിക്കുന്നത്. 1. അങ്ങ് വരണം; 2. അവളുടെമേല്‍ കൈകള്‍ വയ്ക്കണം; 3. രോഗം മാറ്റണം; 4. അവളെ ജീവിപ്പിക്കണം. അത്രയും ആഗ്രഹത്തോടെ ഒരാള്‍ പറയുമ്പോള്‍ ഈശോയുടെ സമീപനം എന്താണ്? “ഈശോ അവന്റെ കൂടെ പോയി” (24). നമ്മളും തീഷ്ണമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോ നമ്മുടെ കൂടെയും വരും.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി. എസ്

Leave a Reply