സീറോ മലങ്കര ജൂലൈ 13 മത്താ 8:1-4 സൗഖ്യം

ഇത്തരത്തിലുള്ള അത്ഭുതകഥകള്‍ വായിക്കുമ്പോള്‍, കുഷ്ഠരോഗിയുടേതു കണക്കുള്ള വിശ്വാസമുണ്ടെങ്കില്‍ നമുക്കും സൗഖ്യം ലഭിക്കും എന്നു ധ്യാനിച്ച്, നമുക്കു ലഭിക്കേണ്ട സൗഖ്യങ്ങളെക്കുറിച്ച് വാചാലരാകാനാണ് നമുക്കിഷ്ടം. അതിനുമപ്പുറത്ത്, ഈശോയുടെ കണക്ക് മനസ്സുണ്ടെങ്കില്‍ അനേകര്‍ക്ക് സൗഖ്യം നല്‍കാനാകും എന്ന് ധ്യാനിച്ച് നല്‍കാതെപോയ സൗഖ്യങ്ങളെക്കുറിച്ച് നാമെന്നാണ് വ്യാകുലപ്പെടുക. അപ്പോഴാണ് ഈശോയുടെ വചനം മാംസം ധരിക്കുന്നത്.

Leave a Reply