സീറോ മലങ്കര ജൂലൈ 14 ലൂക്കാ 9:51-56 നന്മ

നന്മ ആരില്‍ നിന്ന് വന്നാലും നന്മയാണെങ്കില്‍ ഇരകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവണം. കാരണം നന്മയുടെ ഉറവിടം ക്രിസ്തുതന്നെയാണ്. എന്ത് പ്രശ്‌നങ്ങളെയും സമചിത്തതയോടെ നേരിടാന്‍ സാധിക്കണം; ക്രിസ്തുവിനെ എതിര്‍ക്കുന്നവരെപ്പോലും. കാരണം അവനും ക്രിസ്തുവിന്റെ സൃഷ്ടിയാണ്. തിന്മകാണുമ്പോള്‍ നിന്റെ സമചിത്തത നഷ്ടമാവുമ്പോള്‍ കാണുക. തിരിഞ്ഞു നിന്ന് ശാസിക്കുന്ന ക്രിസ്തുവിന്റെ ശാന്ത ഗംഭീരമായ മുഖം.

Leave a Reply