സീറോ മലബാർ സെപ്റ്റംബർ 27 മത്താ 11:11-19 വ്യാഖ്യാനങ്ങൾ

എന്ത് കണ്ടാലും തിന്മയായി വ്യാഖ്യാനിക്കുന്ന മനുഷ്യരുണ്ട്. നന്മയെയും അവർ തിന്മയായി കാണും, പറയും.  ഇഷ്ടമുള്ള വ്യക്തികൾ ചെയ്യുന്നതെല്ലാം – ശരിയോ തെറ്റോ -നല്ലതായി ഇവർ വ്യാഖ്യാനിക്കുന്നു. ഇഷ്ടമില്ലാത്ത വ്യക്തികൾ ചെയ്യുന്നതെല്ലാം – ശരിയോ തെറ്റോ – തിന്മയായി അവർ വ്യാഖ്യാനിക്കുന്നു. ഇതൊരു വലിയ പ്രശ്നമാണ്. അവർ യോഹന്നാനെ നിരാകരിച്ചിരുന്നു. കാരണം അവർക്കു യോഹന്നാനെ ഇഷ്ടമില്ലായിരുന്നു. പക്ഷേ, യോഹന്നാൻ ചെയ്ത കാര്യങ്ങൾ വ്യത്യസ്തമായി ചെയ്ത ഈശോയെയും അവർ വിമർശിക്കുന്നു. കാരണം അവർക്കു ഈശോയെയും ഇഷ്ടമല്ല. ഇതുതന്നെ നമ്മുടെ ജീവിതത്തിലും സംഭവിക്കാം. കുടുംബ ജീവിതത്തിലും, സമൂഹ ജീവിതത്തിലും, സഭ ജീവിതത്തിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ തകരുന്നത് അതിന്റെ കെട്ടുറപ്പായിരിക്കും. ഏതിലേക്കാണ് നമ്മുടെ അടിസ്ഥാന ചായ്‌വ് അതിനു അനുസരിച്ചായിരിക്കും നമ്മുടെ തെരഞ്ഞെടുപ്പുകളും. ക്രിസ്തുവിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു, ഏതു സാഹചര്യത്തിലും സത്യസന്ധമായ തെരഞ്ഞെടുപ്പുകൾ/ വ്യാഖ്യാനങ്ങൾ നമുക്ക് നടത്താം. അതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply