സീറോ മലബാര്‍ ഡിസംബര്‍ 26 വി. എസ്തപ്പാനോസ്

ആദ്യത്തെ രക്ത സാക്ഷിയായ വി. എസ്തപ്പാനോസിനെ ഓര്‍മ്മിക്കുന്ന ദിനമാണിന്ന്. ക്രിസ്തുമസിന്റെ സന്തോഷത്തോടൊപ്പം, തൊട്ടടുത്ത ദിവസം ഒരു സങ്കടകരമായ ഓര്‍മ്മ. ജീവിതം സുഖ ദുഃഖ സമ്മിശ്രം ആണെന്ന ചിന്ത ആദ്യമേ ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം, നുറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആദിമ സഭയുടെ അതേ അവസ്ഥ സഭയ്ക്ക് ഇന്നും ലോകത്ത് നിലനില്‍ക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ഉണ്ട്. ക്രിസ്തുമസ് ഭീതിയുടെ നിഴലില്‍ ആഘോഷിച്ച സഹോദരങ്ങളും ക്രിസ്തുമസ് കൊണ്ടാടാന്‍ പറ്റാത്ത സഹോദരങ്ങളും ലോകത്തിന്റെ വിവിധ ഭാഗത്ത്‌ ഉണ്ട് എന്ന ഓര്‍മ്മയും നമുക്ക് ഉണ്ടാകണം. ഏത് സഹനത്തിന്റെ വേളയിലും ക്രിസ്തുവിനു വേണ്ടി നിലകൊള്ളാന്‍ വി. എസ്തപ്പാനോസിന്റെ മാതൃക നമ്മെ സഹായിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply