ഫ്രാന്‍സിസ് പാപ്പായെ ചൈനയിലേക്ക് ക്ഷണിച്ച്, തായ്വാന്‍ ബിഷപ്പുമാര്‍ 

ചൈനയിലെ സഭാകാര്യങ്ങളെക്കുറിച്ചു തായ്വാന്‍ ബിഷപ്പുമാരും ഫ്രാന്‍സിസ് പാപ്പായും ചര്‍ച്ചകള്‍ നടത്തി.  അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ബിഷപ്പുമാര്‍ നടത്തുന്ന ലിമിനെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് തായ്വാന്‍ ബിഷപ്പുമാര്‍ വത്തിക്കാനിലെത്തിയത്. ഇന്നലെ പാപ്പായുമായി തങ്ങളുടെ സഭയിലെ വിവരങ്ങള്‍ പങ്കുവച്ച ബിഷപ്പുമാര്‍ അദ്ദേഹത്തെ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അടുത്ത മാര്‍ച്ചില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലേക്കാണ് ബിഷപ്പുമാര്‍ പാപ്പായെ ക്ഷണിച്ചത്. ഫ്രാന്‍സിസ് പാപ്പാ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും, ചിരിച്ചു എന്ന് ആര്‍ച്ച് ബിഷപ്പ് ഹംഗ് ഷാന്‍-ചുവാന്‍ പറഞ്ഞു. തങ്ങളുടെ രാജ്യം പാപ്പാ സന്ദര്‍ശിക്കുന്നതിനുള്ള  അഭ്യര്‍ത്ഥന തായ്വാന്‍ നേരെത്തെ മുന്നോട്ട് വച്ചിരുന്നതാണ്. 2017 സെപ്റ്റംബറില്‍ കര്‍ദിനാള്‍ പീറ്റര്‍ തുര്‍ക്ക്‌സണ്‍ വഴി പ്രസിഡന്റ് സായ് ഇന്‍-വെന്‍ പാപ്പായുടെ സന്ദര്‍ശനത്തിനുള്ള ക്ഷണം കൈമാറിയിരുന്നു.

കൂടിക്കാഴ്ചയുടെ അവസാനത്തെ ഒരുമണിക്കൂര്‍ പാപ്പാ സംസാരിച്ചത് തായ്വാനിലെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെക്കുറിച്ചും ദൈവവിളികളെക്കുറിച്ചും ആയിരുന്നു. തായ്വാനില്‍ എത്രപേര്‍ ദൈവവിളി സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരമായി ബിഷപ്പുമാര്‍ 7 രൂപതകളില്‍ നിന്നായി 12 പേര്‍ എന്ന മറുപടി നല്‍കി. എന്തുകൊണ്ടാണ് കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകാത്തത് എന്നും പാപ്പാ ബിഷപ്പുമാരോട് അന്വേഷിച്ചു.

ചൈനയുമായുള്ള ധാരണകളെക്കുറിച്ചു പാപ്പാ തങ്ങളോട് വിശദീകരിച്ചുവെന്നും എപ്പിസ്‌കോപ്പല്‍ നിയമനം പാപ്പയുമായുള്ള ബന്ധത്തില്‍ നിന്നുണ്ടാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടെന്നും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here