പത്തു വര്‍ഷത്തിനു ശേഷം തായ്‌വാൻ ബിഷപ്പുമാര്‍ വത്തിക്കാനില്‍ ഒത്തുചേര്‍ന്നു  

പത്തു വര്‍ഷത്തിനു ശേഷം തായ്‌വാനിലെ ബിഷപ്പുമാര്‍ വത്തിക്കാനില്‍ ഒത്തുചേര്‍ന്നു. ഫ്രാന്‍സിസ് പാപ്പാ സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് തായ്‌വാനില്‍ നിന്നുള്ള ബിഷപ്പുമാര്‍ വത്തിക്കാനില്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നത്. എട്ടു ബിഷപ്പുമാരാണ് അടുത്ത ആഴ്ച പാപ്പായുമായി  കൂടിക്കാഴ്ച നടത്തുക.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ബിഷപ്പുമാര്‍ വത്തിക്കാനിലെത്തി തങ്ങളുടെ രൂപതയുടെ വിവരങ്ങള്‍ പാപ്പായെ അറിയിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് ബിഷപ്പുമാര്‍ വത്തിക്കാനില്‍ എത്തുക. ആഡ് ലിമിനെ എന്നറിയപ്പെടുന്ന ഈ സന്ദര്‍ശനം, ഇതുനു മുന്‍പ് തായ്വാന്‍ ബിഷപ്പുമാര്‍ നടത്തിയത് 2008 ല്‍ ആണ്. ബിഷപ്പുമാര്‍ പാപ്പയ്ക്ക് രണ്ടു സമ്മാനങ്ങളാണ് കൊണ്ടുവരിക. പതിനേഴാം നൂറ്റാണ്ടിലെ കലാകാരനായ ഗ്യൂസെപ് കാസ്റ്റീലോയോണി വരച്ച ചിത്രവും തായ്‌വാൻ ചിത്രകാരനായ ഷിയ ഷെന്‍-ചെന്‍ വരച്ച ചിത്രവും ആണ് പാപ്പയ്ക്ക് സമ്മാനിക്കുന്നതിനായി ബിഷപ്പുമാര്‍ തയ്യാറാക്കിയത്.

ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടി വരുന്ന സമയത്താണ് തായ്‌വാൻ ബിഷപ്പുമാര്‍ ആഡ് ലിമിനെ സന്ദര്‍ശനം നടത്തുന്നത്. 1942 മുതല്‍ വത്തിക്കാന്‍  റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ 1949 ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കുകയായിരുന്നു. അതിനു ശേഷം ഒരു ഏകാധിപത്യ രാജ്യമായി ചൈനയെ മാറ്റുന്നതിനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here