സുഡാനിലെ ക്രിസ്ത്യന്‍ കോളജ് ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു 

സുഡാനിലെ ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളായ ഗോളിയിലെ ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. മേയ് പതിനാലാം തിയതിയാണ് ആക്രമണം നടന്നത്.

കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ഗാര്‍ഡുകളാണ്. അഞ്ചു കുട്ടികളില്‍ നാലുപേര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്. അഭയാര്‍ത്ഥികളായി എത്തിയ ഒരു പിതാവും മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണകാരികള്‍ സ്റ്റാഫ് ഹൗസ്, ക്ലാസ്മുറികള്‍, ലൈബ്രറി എന്നിവ കൊള്ളയടിക്കുകയും ഒരു കുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങളാണ് ആക്രമികള്‍ എന്ന് സാക്ഷികള്‍ വ്യക്തമാക്കി. എന്നിരുന്നാലും സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കോളജ് ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.

“ബലപ്രയോഗത്തിലൂടെയും ആക്രമണത്തിലൂടെയും കൊള്ളയിലൂടെയും തങ്ങളെ ആക്രമിച്ചതില്‍ പ്രതിക്ഷേധിക്കുന്നു. ജനങ്ങള്‍ക്ക് സംഭവിച്ച ജീവഹാനിയിലും അപമാനത്തിലും ഖേദം അറിയിക്കുന്നു. ഈ ആക്രമണം അവസാനിക്കുന്നതിനും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രാര്‍ത്ഥിക്കുവാന്‍ ആഗോള സഭയോട് അഭ്യര്‍ത്ഥിക്കുന്നു” ജെ.പി പ്രീറ്റോറിക്‌സ് സബ് സഹാറന്‍ ആഫ്രിക്കയുടെ ഓപ്പണ്‍ ഡോര്‍സ് റീജണല്‍ ഡയറക്ടര്‍ പറഞ്ഞു.

Leave a Reply