അഗളി ഫാത്തിമമാതാ ദേവാലയം മരിയന്‍ തീര്‍ഥാടനകേന്ദ്രമായി ഇന്ന് പ്രഖ്യാപിക്കും

അഗളി: ഫാത്തിമാ ദര്‍ശനത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ദേവാലയ സുവര്‍ണജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന അഗളി ഫാത്തിമമാതാ ദേവാലയം മരിയന്‍ തീര്‍ഥാടന കേന്ദ്രമായി പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഇന്നു പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ദേവാലയത്തില്‍ നടക്കുന്ന ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കുന്ന ആഘോഷമായ ജൂബിലി കുര്‍ബാനക്കുശേഷം അദ്ദേഹം തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനവും നടത്തും.

അഗളിയില്‍ ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ പരിശുദ്ധ ഫാത്തിമമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷവും സുവര്‍ണ ജൂബിലി ആഘോഷവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ആഘോഷത്തോടൊപ്പമാണ് തീര്‍ത്ഥാടന കേന്ദ്ര പ്രഖ്യാപനവും. തുടര്‍ന്ന് ടൗണ്‍ പ്രദക്ഷിണവും ഫാത്തിമ വര്‍ഷ ജൂബിലി സ്മാരക ഗ്രോട്ടോ വെഞ്ചിരിപ്പു നടത്തപ്പെടും. വൈകുന്നേരം 5.30ന് പൊതുസമ്മേളനവും കലാവിസ്മയവും നടക്കും.

ഇന്നലെ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സനില്‍ കുറ്റിപ്പുഴക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ടോണി കോഴിപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കി. സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്റണി നെടുമ്പുറം തിരുനാള്‍ കൊടിയുയര്‍ത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here