വത്തിക്കാന്‍ ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

വത്തിക്കാന്റെ Institute for the Works of Religion (IOR) 2017ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 24-ന് ഓഡിറ്റ് ചെയ്തിരിക്കുന്ന സാമ്പത്തിക വിനിയോഗത്തിന്റെ കണക്കുകള്‍ കര്‍ദിനാള്‍മാരുടെ കമ്മീഷന് സമര്‍പ്പിച്ചു.

കത്തോലിക്കാ ധാര്‍മികത ഉള്‍ക്കൊള്ളിച്ചും, മാനവ അന്തസ്സിനെയും പ്രകൃതിപരിരക്ഷയെയും കണക്കിലെടുത്തും ഗുണപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017-ല്‍ 15,000 ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം നല്‍കിയിട്ടുള്ളത്. ബാങ്കിന്റെ നീക്കിയിരുപ്പു തുകയുടെ അനുപാതം 68.26% ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply