സീറോമലബാര്‍ ജനുവരി 8 യോഹ 14:1-6 – ഉത്തരം

ജീവിതത്തിലെ വ്യത്യസ്തമായ അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന നമുക്കുള്ള ഏറ്റവും വലിയ ആശ്വാസമാണ് ഇന്നത്തെ വചനഭാഗത്തിന്റെ തുടക്കം. ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” (14:1). ജീവിതത്തിലെ ഏത് പ്രതിസന്ധിക്കും അസ്വസ്ഥതയ്ക്കും ഉത്തരം യേശുവിലുള്ള വിശ്വാസമാണ്. ജീവിതത്തില്‍ നമുക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടാവാം; പരിഹാരം ഇല്ലെന്ന് തോന്നുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാവാം; മരുന്നുകള്‍ ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാവാം; ഉണങ്ങില്ല എന്ന് വിചാരിക്കുന്ന മുറിവുകള്‍ ഉണ്ടാവാം. ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്തത് നമുക്കാണ്. യേശുവിന്റെ മനസില്‍ ഇങ്ങനെയുള്ള എല്ലാകാര്യങ്ങള്‍ക്കും പരിഹാരമുണ്ട് എന്നത് ഉറപ്പാണ്. ആ ഉറപ്പില്‍ നമ്മള്‍ വിശ്വസിക്കുക.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply