മധ്യ ആഫ്രിക്കയിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം ഒരു വൈദികൻ ഉൾപ്പെടെ 23 മരണം

മധ്യ ആഫ്രിക്കയുടെ തലസ്ഥാനമായ ബൻങ്കിൽ നോത്രെ ഡാമ്മെ ദി ഫാത്തിമ (ഔർ ലേഡി ഓഫ് ഫാത്തിമ) എന്ന ക്രിസ്ത്യൻ പള്ളിയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരു വൈദികൻ ഉൾപ്പെടെ 23 പേർ മരണമടയുകയും നൂറുകണക്കിന് വിശ്വാസികൾക്ക് പരിക്ക് എല്ക്കുകയും ചെയ്തു.

നോത്രെ ഡാമ്മെ ദി ഫാത്തിമ എന്ന പള്ളിയിൽ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷിക്കുവാനായ് നൂറുകണക്കിന് വിശ്വാസികൾ തിങ്ങിക്കൂടിയിരുന്നു, അപ്രതീഷിതമായ് വി.കുർബാനയ്ക്കിടെ വിശ്വാസികൾക്കിടയിലക്ക് ആയുധധാരികൾ ഗ്രാനൈഡ് എറിയുകയും പള്ളിക്കുചുറ്റും നിന്ന് വെടിയുതിർക്കുകയും ചെയ്തതിനാൽ പലരും അപ്പോൾ തന്നെ മരണമടഞ്ഞു.

മരിച്ചവരുടെ കൂട്ടത്തിൽ ഫാ. അൽമ്പേർട്ട് തെഉനഗോ ഉമാലെ ബാബയും ഉൾപ്പെടുന്നു. 2014 – ൽ മെയ്യ് 28 ന് ഇതേ പള്ളിയിൽ ഒരു ആക്രമണം ഉണ്ടാവുകയും 15 വിശ്വാസികൾ മരണമടയുകയും ചെയ്തിരുന്നു. 2015 – നവംബർ 29 ന് ഫ്രാൻസിസ് പാപ്പാ ഈ നഗരം സന്ദർശിക്കുകയും കരുണയുടെ ജൂബലി വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ആദ്യ വി. വാതിൽ തുറക്കുകയും ചെയ്തത് ലോകശ്രദ്ധയമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here