ആഫ്രിക്ക ദിനം 2018: അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ആഫ്രിക്കന്‍ യൂണിയന്‍ 

സംയോജിത മാനവിക വികസനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി വത്തിക്കാന്റെ പങ്കാളിത്തവും അഴിമതിക്കെതിരെ പോരാടുന്നതിന്റെ പ്രാധ്യാനവും വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ 2018  ഫെബ്രുവരിയിലെ  വീഡിയോ സന്ദേശം ആഫ്രിക്കന്‍ ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്തു. അഴിമതിയെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം നിശ്ശബ്ദതയല്ല, കാരണം അത് ക്രിമിനല്‍ സംഘടനകളെ ശക്തിപ്പെടുത്തുന്നു. പാപ്പാ പറഞ്ഞു.

നാം അതിനെപ്പറ്റി സംസാരിക്കുകയും അതിന്റെ തിന്മകളെ നിന്ദിക്കുകയും കരുണയുടെമേല്‍ സൗന്ദര്യം പകരുന്നതിനുള്ള നമ്മുടെ  ദൃഢനിശ്ചയത്തെ പ്രകടമാക്കാന്‍ ശ്രമിക്കുക എുന്നും പാപ്പ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

‘അഴിമതിക്കെതിരായ യുദ്ധം വിജയിക്കുക: ആഫ്രിക്കയുടെ പരിവര്‍ത്തനത്തിലേക്കുള്ള സുസ്ഥിരമായ ഒരു പാത.’ എന്നതാണ് ഈ വര്‍ഷത്തെ ആഫ്രിക്ക ദിനം ആഘോഷപരിപാടികളുടെ ആഫ്രിക്കന്‍ യൂണിയന്‍ (AU) ന്റെ തീം.

ഭൂഖണ്ഡത്തില്‍ അഴിമതിയുടെ ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുവാന്‍ 2018 ല്‍ ആഫ്രിക്കന്‍ ദിനം ആചരിക്കാനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചു.

ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സ് പ്രകാരം ആഫ്രിക്കയില്‍ നല്ല വാര്‍ത്തയും മോശം വാര്‍ത്തയും ഉണ്ട്. ആഫ്രിക്കന്‍ ദിനത്തോട് അനുബന്ധിച്ച് ആഫ്രിക്കന്‍ ഭൂകണ്ഡത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ആഫ്രിക്കയിലെ ജനങ്ങളുടെ സംസ്‌കാരങ്ങളുടെയും ഭക്ഷണങ്ങളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യമാര്‍ന്ന വൈരുദ്ധ്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ