കൊറിയന്‍ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാൻ  കത്തോലിക്കാ സഭാ നേതൃത്വം

‘കൊറിയന്‍ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ കത്തോലിക്കര്‍ വഹിക്കേണ്ട പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി  ഒരു കോണ്‍ഫ്രന്‍സ് നടത്തി. തെക്കന്‍ കൊറിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പുരോഹിതരും അത്മായരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറയ്ക്കണമെന്ന്  കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു.

കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ളതിന്റെ തെളിവാണ്  ഈ കോണ്‍ഫ്രന്‍സ്. അമേരിക്കയുടേയും തെക്കന്‍ കൊറിയയുടേയും സംയുക്ത സൈനീകാഭ്യാസങ്ങളെ ഒരു ഭീഷണിയായി കണ്ടുകൊണ്ട് ഉത്തര കൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങൾ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

തെക്ക്‌ – കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ പ്രത്യേകിച്ച് കൊറിയന്‍ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇരു മേഖലകളും   തമ്മില്‍ അനുരഞ്ജനവും യോജിപ്പും ആവശ്യമാണെന്നും ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്നും കത്തോലിക്കാ സഭാനേതൃത്വം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply