കത്തോലിക്കാ കോൺഗ്രസ് ജനകീയ പ്രശ്നങ്ങളിൽ ഇടപെടണം: ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ

രാമങ്കരി:കത്തോലിക്കാ കോൺഗ്രസ്  ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ക​യും അ​തി​ലി​ട​പെ​ടു​ക​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെയ്യണമെന്ന് കുട്ടനാട് വി​ക​സ​ന​സ​മി​തി എ​ക്സി​ക്കു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ പറഞ്ഞു. കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ  ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​ളിങ്കു​ന്ന് ചമ്പക്കുളം എ​ട​ത്വാ ഫൊ​റോ​നാ​ക​ളു​ടെ സം​യു​ക്ത നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

സ​ഭ​യ്ക്കും സ​മു​ദാ​യ​ത്തി​നും രാ​ജ്യ​ത്തി​നും നന്മ്മക്കായി പ്രയോജനപ്പെടുന്ന രീതിയിൽഅ​ത്മാ​യ സ​മൂ​ഹ​ത്തെ  ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​തി​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണം എന്നും  യൂ​ണി​റ്റു​ത​ലം മു​ത​ൽ അ​തി​രൂ​പ​ത ത​ലം​വ​രെ സം​ഘ​ട​ന​യെ ച​ലി​പ്പി​ക്കു​വാ​ൻ അം​ഗ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും ബാ​ങ്കു​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ ക​ർ​ഷ​ക ക്ഷേ​മ​പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ സമ്മേളനത്തിൽ  അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ബ്രു​വ​രി 13 ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, സീ​റോ മ​ല​ബാ​ർ ക​ർ​ഷ​ക ഫോ​റം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കു കു​ട്ട​നാ​ട്ടി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  വ​ര​വേ​ല്പ് ന​ൽ​കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ