കുടുംബത്തെക്കുറിച്ചുള്ള ക്രിസ്തീയ ദർശനം സാധ്യമാണ്: ലോക കുടുംബ സമ്മേളനത്തിന്റെ സംഘാടകന്‍  

ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു കുടുംബ ജീവിതവും വിവാഹ ജീവിതവും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും എന്ന് ലോക കുടുംബ സമ്മേളനത്തിന്റെ സംഘാടകന്‍ ആര്‍ച്ച് ബിഷപ്പ് എമോന്‍ മാര്‍ട്ടിന്‍. ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന ലോക കുടുംബ സമ്മേളനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിവാഹം, കുടുംബജീവിതം, അതിലെ വിശുദ്ധി എന്നിവയെക്കുറിച്ചുള്ള സന്ദേശം ദൈവം ഓരോരുത്തരേയും വ്യക്തിപരമായി സ്നേഹിക്കുന്നു എന്നതാണ്. അതിനാല്‍ തന്നെ ഗര്‍ഭം ധരിക്കുന്നത്‌ മുതല്‍ സ്വാഭാവികമായ മരണം വരെ നമ്മുടെ ജീവിതം വിശുദ്ധമായ ഒന്നാണ്. ആ വിശുദ്ധി പാലിക്കുവാന്‍ യുവജനങ്ങള്‍ക്ക്‌കഴിയും” എന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. “സഭ ഇന്ന് തന്റെ ജനത്തിനു സമീപസ്ഥയാണ്. സുവിശേഷത്തിന്റെ ആനന്ദത്തില്‍ ആഴപ്പെടുവാനായി അവള്‍ ഓരോ വ്യക്തിയേയും വെല്ലുവിളിക്കുന്നു”  ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ്‌ 21 മുതല്‍ 26 വരെയാണ് ഡബ്ലിനില്‍ കുടുംബ സമ്മേളനം നടക്കുന്നത്. ഇതിന്റെ അവസാന രണ്ടു ദിവസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും. കുടുംബങ്ങള്‍ക്കായുള്ള ആഘോഷവും സമ്മേളനവും, ദിവ്യബലിയുമാണ് ഈ രണ്ടു ദിവസങ്ങളിലെ പ്രധാന പരിപാടികള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here