ചലിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ സഭ സമതുലിതമാകൂ: മാർപ്പാപ്പ

തങ്ങളെതന്നെ പ്രഥമ സ്ഥാനത്ത് പരിഗണിക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവ് നടപ്പിലാക്കുന്ന കാര്യങ്ങളിലേക്കോ പ്രവർത്തികളിലേക്കോ യഹൂദർ ആകൃഷ്ടരാകുന്നില്ല. അവരുടെ നിഷമാനുഷ്ഠാനങ്ങൾ കർക്കശവും പരുഷവുമാകുന്നതിന് കാരണവും അതുതന്നെയാണ്. കാസാ സാന്താ മാർട്ടയിലെ വിശുദ്ധ കുർബാനയ്ക്കിടയിലെ സന്ദേശത്തിൽ മാർപ്പാപ്പ പറഞ്ഞു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 22 മുതൽ 30 വരെയുള്ള വാക്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് മാർപ്പാപ്പ സംസാരിച്ചത്.

ഇക്കാരണങ്ങളാൽ തന്നെ കാലത്തിന്റെ അടയാളങ്ങൽ വിവേചിച്ചറിയാനും മനസിലാക്കാനും അവർക്ക് സാധിക്കാതെ വരുന്നു. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ആത്മാവിനോടുള്ള വിധേയത്വം

അതേസമയം ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവിനാണ് പ്രഥമ സ്ഥാനം. അപ്പസ്തോലപ്രവർത്തനങ്ങളുടെ പതിനൊന്നാം അധ്യായം 19 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ അവർ എപ്രകാരമാണ് പരിശുദ്ധാത്മാവിന് വിധേയപ്പെട്ടിരുന്നത് എന്ന് കാണാനാവും. അതുകൊണ്ടാണ് വിണ്ടുണങ്ങിയ മനസുകളിൽ പോലും ദൈവവചനത്തിന്റെ വിത്തുകൾ എറിയാനും ഫലം കൊയ്യാനും ശ്ലീഹന്മാർക്ക് സാധിച്ചത്. അവരാണ് സഭയ്ക്ക് ചലനമുണ്ടാക്കിയത്. ഒരു സൈക്കിൾ പോലെ ചലിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ സഭയ്ക്കും ബാലൻസ് കിട്ടുകയുള്ളൂ എന്നും അവർ നമ്മെ പഠിപ്പിച്ചു. മാർപ്പാപ്പ വ്യക്തമാക്കി.

ആത്മാവിനോടുള്ള പ്രതികരണം

രണ്ടുതരത്തിൽ ആളുകൾ പരിശുദ്ധാത്മാവിനോട് പ്രതികരിച്ച് കാണാറുണ്ട്. തുറന്ന മനോഭാവത്തോടെയും അടച്ചുപൂട്ടിയ മനോഭാവത്തോടെയും. യേശുവിന്റെ ശിഷ്യന്മാരുടെയും അപ്പസ്തോലന്മാരുടെയും തുറന്ന മനോഭാവമായിരുന്നു. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ആത്മാവിൽ നിന്ന്  ശക്തി സ്വീകരിക്കുക

സാത്താനിൽ നിന്ന് വരുന്നവയിൽ നിന്നും, ദൈവമക്കളുടെ സ്വാതന്ത്യ്രം എടുത്തുകളയുന്നവയിൽ നിന്നും സ്വയം സംരക്ഷിക്കാൻ നമ്മുടെ കർത്താവ് കൃപ നൽകട്ടെ. ദൈവത്തിൽ നിന്ന് വരുന്നവയ്ക്ക് വേണ്ടി മാത്രം മനസുതുറക്കാൻ സാധിക്കട്ടെ. ഓരോ നിമിഷവും എടുക്കേണ്ട തീരുമാനങ്ങളെയും കാലത്തിന്റെ അടയാളങ്ങളെയും തിരിച്ചറിയാനുമുള്ള കൃപ പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കുമാറാകട്ടെ. മാർപ്പാപ്പ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here