നീതിക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തി കോംഗോയിലെ സഭ 

കോംഗോയിലെ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ അവകാശത്തിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് കോംഗോയിലെ മിഷനറിമാര്‍. ജനങ്ങള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനായി കഷ്ടതകള്‍ക്കിടയിലും അവയെല്ലാം ദൈവസ്നേഹത്തെ പ്രതി സഹിച്ചുകൊണ്ട് മുന്നേറുകയാണ് ഇവര്‍.

“തങ്ങളും പൗരൻമാരാണെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് സഭയുടെ ലക്ഷ്യം. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ എന്നാണ് രാജ്യത്തിന്‍റെ പേര്. ആ പേരില്‍ തന്നെ ഉണ്ട് ജനാധിപത്യ രാഷ്ട്രമാണെന്ന്. എന്നാല്‍ ഇവിടെ ഇല്ലാത്തതും അതാണ്. ഈ സാഹചര്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു” എന്ന് വര്‍ഷങ്ങളായി മിഷനറി പ്രവര്‍ത്തനം നടത്തി വരുന്ന  ബ്ര. മിഗുവെല്‍ അഞ്ചല്‍ നിനോ പറഞ്ഞു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് ഒരു ചെറിയ കേന്ദ്രത്തിൽ താമസിക്കുന്ന ബ്ര. നിനോയും സഹപ്രവര്‍ത്തകരും തദ്ദേശീയരെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. അതിനായി പട്ടണത്തില്‍ ഒരുമിച്ചു കൂടുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഉള്ള അവസരം ഒരുക്കുന്നു.

“മാനുഷികമായ കാഴ്ച്ചപ്പാടില്‍ അവര്‍ തങ്ങളെ തന്നെ സഹവാസികളായ സ്ത്രീയും പുരുഷനുമായി കാണുന്നു. അതിനാൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും അല്ലെങ്കിൽ മറ്റ് മതവിശ്വാസങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. അവരെ ഒന്നിച്ചു നിര്‍ത്തുന്ന ബന്ധം. ആളുകളെ കേള്‍ക്കുക ആവശ്യമാണ്. അവരെ കേള്‍ക്കുമ്പോള്‍ അവരുടെ പ്രശ്നങ്ങളില്‍ നമുക്ക് അവരെ സഹായിക്കാന്‍ കഴിയും,” ബ്ര. നിനോ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here