മാധ്യമ വിദ്യാഭ്യാസം വളര്‍ത്തുക എന്നത് സഭയുടെ ഉത്തരവാദിത്വം: കര്‍ദി. ബസ്സേത്തി 

മാധ്യമങ്ങളുടെ ശക്തിയില്‍ രൂപീകൃതമായ ആധുനികലോകത്തില്‍ മാധ്യമ വിദ്യാഭ്യാസം വളര്‍ത്തുക എന്ന സഭയുടെ ഉത്തരവാദിത്വം ഫലപ്രദമാക്കുന്നതിന് വരുന്ന വര്‍ഷങ്ങളില്‍ പ്രതിബദ്ധരായിക്കുമെന്ന് ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ പ്രസിഡന്റെ  കര്‍ദിനാള്‍ ബസ്സേത്ത. ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ 71-ാമതു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

‘ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ സഭയുടെ സാന്നിധ്യം’ എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യപ്രമേയം. അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന യുവജനപ്രമേയം സ്വീകരിച്ചുകൊണ്ടുള്ള മെത്രാന്‍ സിനഡായിരിക്കും സമ്മേളനത്തിന്റെ അടുത്ത പരിഗണന എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും സാഹചര്യത്തില്‍, വിശ്വാസത്തിന് ഒരു മറയായിരിക്കാന്‍ കഴിയില്ല എന്നും, അതു നമ്മുടെ സമൂഹങ്ങളിലും ഹൃദയത്തിലും ജ്വലിക്കുന്ന അഗ്‌നിയായിരിക്കുക ആവശ്യമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

Leave a Reply