വിദ്യാഭാസ രംഗത് ക്രൈസ്തവ സമൂഹം ശക്തമായ സാക്ഷ്യം നൽകുന്നു: ഡോ സിറിയക് തോമസ്

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ രംഗത് ശക്തമായ സാക്ഷ്യം നൽകിയിട്ടുണ്ട് എന്ന് എം ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ സിറിയക്ക് തോമസ് പറഞ്ഞു. കേരള റീജിയൻ കാത്തലിക് ലാറ്റിൻ കൗണ്സിലിന്റെ 32 മത് ജനറൽ അസംബ്‌ളി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമാകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തെ പലപരിഷ്കാരണങ്ങളും നയങ്ങളും ആശാസ്യമല്ലന്നും പ്രത്യശാസ്ത്രങ്ങളുടെ സങ്കോചത്തിൽ നിന്ന് വിദ്യാഭ്യാസ രംഗം മോചിതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂല്യധിഷ്ഠിത സമൂഹത്തിൽ മുന്നേറ്റം വേണമെങ്കിൽ വിദ്യാഭ്യാസ രംഗത് കൂടുതൽ ശ്രദ്ധയും നിക്ഷേപവും ആവശ്യം ആണ്. സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്വമാണ് ക്രൈസ്തവ സഭ നിർവഹിക്കാനുള്ളത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഡോ എം സൂസപാക്യം അദ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത് നിക്ഷിപ്ത താല്പര്യങ്ങൾ കൂടി വരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply