മാര്‍ മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബി നാളെ ജന്മനാട് ആഘോഷമാക്കും

വളമംഗലം: മെത്രാഭിഷേക രജതജൂബിലിയിലെത്തിയ പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്  സ്വന്തം ഇടവകയായ വളമംഗലം തിരുഹൃദയ ദേവാലയത്തില്‍ നാളെ സ്വീകരണം നല്‍കും. ഇടവകജനങ്ങളും പൗരാവലിയും ചേര്‍ന്നു ചേര്‍ന്ന് നടത്തുന്ന ആഘോഷ പരിപാടിയില്‍ വൈകുന്നേരം 4.30 ന് കപ്പേള ജംഗ്ഷനില്‍നിന്നു ബിഷപ്പിനെ വാദ്യമേളങ്ങളോടെ ദേവാലയത്തിലേക്ക് സ്വീകരിക്കും.

മാര്‍ മനത്തോടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ ഇടവക വൈദികരടക്കം നിരവധി വൈദികര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുമോദന സമ്മേളനം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. പളളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്, കെ.സി. വേണുഗോപാല്‍ എംപി, എ.എം. ആരീഫ് എംഎല്‍എ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാസോമന്‍, ഫാ. ഏബ്രഹാം കിടങ്ങേന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ