വിശ്വസ്തന്‍

വാലാട്ടുന്നതുകൊണ്ട് മാത്രം
ഒരു നായ വിശ്വസ്തനാവില്ല.
വിശ്വസ്തത എന്നത് സത്യത്തില്‍
ഒരു സങ്കീര്‍ണ്ണകാര്യമാണ്.

വിശ്വസ്തനായ വ്യക്തിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ക്രിസ്തു പറയുന്നത് ഇങ്ങനെയാണ്: ”ചെറിയകാര്യത്തില്‍ വിശ്വസ്തന്‍ വലിയകാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയകാര്യത്തിലും അ വിശ്വസ്തനായിരിക്കും” (ലൂക്കാ 16- 10).

വളരെ സാധാരണമായ ഒരു സത്യത്തെ ക്രിസ്തു ആവര്‍ ത്തിച്ച് അതിന്റെ അര്‍ത്ഥം വര്‍ദ്ധിപ്പിക്കുകയാണിവിടെ. നമുക്കു ചുറ്റുമുള്ള ലോകത്ത് നടക്കുന്ന കാര്യങ്ങളും നമുക്ക് മുന്‍പ് മണ്ണടിഞ്ഞ തലമുറകളുടെ ജീവിതങ്ങളും നോക്കിക്കാണുമ്പോള്‍ ഇപ്പറഞ്ഞ കാര്യം എത്രശരിയാണെന്ന് മനസ്സിലാകും.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വഴിയില്‍ വച്ച് മറ്റാരുടെയെങ്കിലും ഒരു രൂപ കളഞ്ഞതു കൈയില്‍ കിട്ടിയാല്‍ അതുകൊ ണ്ടു പോയി ക്ലാസ്ടീച്ചറെ ഏല്‍പ്പിക്കുന്ന ഒരു കുട്ടി. കിട്ടിയ ഒരു രൂപ ആരെയും കാണിക്കാതെ, അറിയിക്കാതെ കൊണ്ടു പോയി മിഠായി വാങ്ങിക്കഴിക്കുന്ന മറ്റൊരു കുട്ടി.
വളരെ ചെറിയ കാര്യമാണ്. പക്ഷേ അവര്‍ അതില്‍ തുടര്‍ന്നാല്‍ വളര്‍ന്നെത്തുന്നതും അതിന്റെ വലിയ വകഭേദങ്ങളിലേയ്ക്കായിരിക്കും. ”ചൊട്ടയിലെ ശീലം ചുടലവരെ” എന്ന ചൊല്ലൊക്കെ എത്രയോ അര്‍ത്ഥപൂര്‍ണ്ണമാണ്. ബാല്യത്തില്‍ നമ്മള്‍ എന്തു ചെയ്യുന്നുവോ അതിന്റെ ക്രമാനുഗതമായ വളര്‍ച്ചയും വികാസവും ആയിരിക്കും വലുതായികഴിയുമ്പോഴും.
വിശ്വസ്തത എന്ന കാര്യവും ഇതുപോലെ തന്നെ. നമ്മെ ഏല്‍പ്പിക്കുന്ന ചെറിയ കാര്യങ്ങളില്‍ നാം എത്രമാത്രം വിശ്വസ്ത ത പുലര്‍ത്തുന്നുവോ അതനുസരിച്ചേ വന്‍കാര്യങ്ങളിലും നമ്മുടെ വിശ്വസ്തതയുടെ അളവ്. ആരോടൊക്കെയാണ് നാം വിശ്വസ്തത പുലര്‍ത്തേണ്ടത്. ആദ്യമായി നമ്മോടുതന്നെ, രണ്ടാമത് ചുറ്റുമുള്ളവരോട്, കൂടെ ജീവിക്കുന്നവരോട് മൂന്നാമതായി ദൈവത്തോട്.
നമ്മോടും ദൈവത്തോടുമുള്ള വിശ്വസ്തതയെ ഒന്നിച്ച് പരി ശോധിക്കാം. എത്രമാത്രം വിശ്വസ്തത നാം നമ്മോട് കാണിക്കുന്നു? ദൈവം നമുക്ക് നല്‍കിയിരിക്കുന്ന കഴിവുകള്‍, സമ്പത്ത്, ആരോഗ്യം, സമയം എന്നിവയോട് നാം വിശ്വസ്തത പുലര്‍ത്താറുണ്ടോ? അതിനെക്കുറിച്ച് ചിന്തിക്കാറെങ്കിലും ഉണ്ടോ? പലപ്പോഴും ഇല്ല.

എല്ലാം നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപ യോഗിക്കുന്നതിനുള്ള തിരക്കിനിടയില്‍ എങ്ങനെയാണ് മറ്റുകാ ര്യങ്ങള്‍ ഓര്‍മ്മിക്കുക. കുമ്പസാരം എന്ന കൂദാശയിലേയ്ക്ക് നാം അണയുമ്പോള്‍, അതിനൊരുങ്ങുമ്പോള്‍ തീര്‍ച്ചയായിട്ടും പരിശോധിക്കേണ്ട ഒരു കാര്യമാണ് ഞാന്‍ എന്നോടു തന്നെയും ദൈവത്തോടും വിശ്വസ്തത പുലര്‍ത്തിയോ എന്ന്.

വീണ്ടും സമൂഹത്തോടും, കൂടെ ജീവിക്കുന്നവരോടും ഉള്ള വിശ്വസ്തത. മാതാപിതാക്കളോടും, ജീവിതപങ്കാളിയോടും മക്കളോടും ജീവിക്കുന്ന സമൂഹത്തോടും നമ്മള്‍ വിശ്വസ്തത പുലര്‍ത്താറുണ്ടോ?
പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന, അവര്‍ക്കാ വശ്യമായ ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കാത്ത മക്കള്‍ അവരോട് വിശ്വസ്തത പുലര്‍ത്തുന്നില്ല.
അന്യപുരുഷന്റെ സ്ത്രീയുടെ കൂടെപോകുന്ന സാമൂഹ്യ ബന്ധത്തിന്റെയും ജോലിയുടെയും പദവിയുടെയും മാന്യതയു ടെയും മുഖം മൂടികള്‍ ധരിച്ച് ദാമ്പത്യവിശ്വസ്തതയുടെ നേര്‍ ത്ത ചരട് പൊട്ടിക്കുന്നവര്‍ ജീവിത പങ്കാളിയോട് വിശ്വസ്തത പുലര്‍ത്തുന്നവരല്ല. മക്കളുടെയും കുടുംബത്തിന്റെയും നന്മയ് ക്കായി ഉപയോഗിക്കേണ്ട ധനം മദ്യപിച്ചും ധൂര്‍ത്തടിച്ചും കളയു ന്നവര്‍ അവരോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെന്ന് നിസ്സംശയം പറയാം.

ഒരാള്‍ ഒരു നായയെ വാങ്ങി. ഓഫീസില്‍ പോയി തിരിച്ചെത്തുന്നതന്നെ കാണുമ്പോള്‍ വാലാട്ടിയെത്തുന്ന നായയില്‍ അയാള്‍ അഭിമാനിച്ചു.
”ഇത് കൊള്ളാം”
പിറ്റേന്ന് തന്റെ അകന്ന ബന്ധുവീട്ടില്‍ വന്നപ്പോഴും നായ വാലാട്ടി. അപ്പോള്‍ മുതല്‍ അയാള്‍ക്ക് സംശയമായി. ‘
‘ഇത് അത്ര കൊള്ളാവുന്ന കാര്യമല്ലല്ലോ”.
പിന്നീട് ഒരുനാളില്‍ തന്റെ ശത്രുവിന്റെ മുന്‍പിലും വാലാട്ടി നിന്ന നായയെകണ്ടപ്പോള്‍ അയാള്‍ തീര്‍ച്ചപ്പെടുത്തി
”ഇതിനെ കൊള്ളില്ല”
അയാള്‍ അതിനെ ഉപേക്ഷിച്ചു.
നായ വിശ്വസ്തനായ ഒരു മൃഗമാണ്. എന്നാല്‍ കാണുന്ന എല്ലാവരുടെയും മുമ്പില്‍ വാലാട്ടുന്ന ശുനകന്‍ അതിന്റെ യഥാര്‍ത്ഥ യജമാനനോട് വിശ്വസ്തനാണെന്ന് പറയാന്‍ പറ്റുമോ? അപരിചിതനോട് വേണ്ടപ്പോള്‍ കുരയ്ക്കുകയും, ആവശ്യമുള്ള പ്പോള്‍ കടിക്കുകയും എല്ലായ്‌പ്പോഴും യജമാനനോട് നന്ദികാണിക്കുകയും ചെയ്യുന്ന നായ വിശ്വസ്തനാണ്.

നാം വിശ്വസ്തത കാണിക്കേണ്ടവരോട് എല്ലായ്‌പ്പോഴും വിശ്വസ്തത കാണിച്ചേ മതിയാവൂ. അല്ലെങ്കില്‍ തകരുന്നത് നമ്മു ടെ കുടുംബജീവിതവും സ്വകാര്യജീവിതവും ആയിരിക്കും. ഡ്രൈവിംഗിനിടയില്‍ ഒരു പാളിയ നോട്ടം ഒരുപാട് ജീവിതങ്ങള്‍ അപഹരിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ ജീവിതമാകുന്ന യാത്രയില്‍ ചെറിയ ചെറിയ പാളിച്ചകള്‍ ഉണ്ടാവാതെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ വിശ്വസ്തരായി ജീവിച്ചേ മതിയാവൂ.

ഫാ. ജി കടൂപ്പാറയിൽ എം.സി. ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ