ഫ്രാൻസിസ് മാർപാപ്പയുടെ പെറു​സന്ദർശ​നം: പ്രതീക്ഷയോടെ​ ആമസോണ്‍ നിവാസികള്‍

ഫ്രാൻസിസ് മാർപാപ്പയുടെ പെറുവിലേക്കുള്ള അപ്പസ്തോ​ലിക സന്ദർശനത്തിൽ  മാൾഡോനാഡോ നഗരത്തിലെ ആമസോൺ മഴക്കാടുകളുടെ തദ്ദേശീയരായ ആളുകളുമായി കൂടിക്കാഴ്ച നടത്തും.

അമസോണിലെ തദ്ദേശീയരായ ആളുകള്‍ക്ക് അവരുടെ സ്വന്തം ദേശത്തു താമസിക്കുന്നതിനാവശ്യമായ അവകാശങ്ങളെക്കു​റിച്ചു​ മന​സ്സിലാക്കികൊടുക്കുക ആവശ്യമാണ്‌ എന്ന്  പോർട്ടോ മാൾഡൊനാഡോയിലെ അപ്പസ്തോലിക വികാരിയത്തിന്റെ ഫാ. മാനുവൽ ജീസസ്  റൊമേറോ പറഞ്ഞു. “അവരുടെ പ്രദേശം ആക്രമിക്കപ്പെടുകയാണ്, അവരുടെ സ്ഥലം ഇന്ന്  ചെറുതായിക്കൊണ്ടിരിക്കുന്നു​.​
നിരവധി നൂറ്റാണ്ടുകളായി അവര്‍  നയിച്ചിരുന്ന ജീവനോപാധികൾ ആയ  മത്സ്യബന്ധനം, വേട്ടയാടൽ, മരങ്ങൾ, നദികൾ എന്നിവ നശിപ്പിക്കപ്പെടുന്നു,  അതുകൊണ്ട് അവരുടെ ജീവൻ അപകടത്തിലാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  പരിസ്ഥിതി​-​ സംരക്ഷണ ആവശ്യങ്ങൾ ഉ​ന്നയിച്ച് ഈ പ്രദേശം സന്ദർശിക്കാൻ മാര്‍പ്പാപ്പ​ സന്നദ്ധത അറിയിച്ചു.

പെറുവിൽ  60%ആമസോൺ മഴക്കാടുകളാണ്. ശുദ്ധജലത്തിന്റെ വലിയ ശേഖരം പ്രദാനം ചെയ്യുന്ന സ്ഥലമാണ് ആമസോൺ മഴക്കാട്. പെറുവിലെ മൂന്നാമത്തെ പാപ്പ സന്ദർശനം ആണ് ഇത്.  1985 ലും 1988 ലും ജോൺ പോൾ രണ്ടാമൻ പാപ്പ ഇവിടം സന്ദർശിച്ചിട്ടുണ്ട്

 

Leave a Reply