കുറ്റിക്കൽ യുഗം ഇനിയും തുടരും: മാർ ജോസ് പുളിക്കൽ 

ഒരിക്കലും അവസാനിക്കാത്ത കുറ്റിക്കൽ യുഗത്തിന്റെ തുടക്കമാണ് ഈ മരണമെന്ന് കുറ്റിക്കലച്ചന്റെ മൃതസംസ്കാര ചടങ്ങിൽ ചരമ പ്രസംഗം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാൻ  മാർ ജോസ് പുളിക്കൽ പറഞ്ഞു. അനേകർക്ക്‌ മാതൃകയായി തീർന്ന കുറ്റിക്കലച്ചന്റെ പൗരോഹിത്യം, സന്യാസ  ജീവിതം, സഹന ജീവിതം എന്നിവയെക്കുറിച്ച് ചരമ പ്രസംഗത്തിൽ പിതാവ് സൂചിപ്പിച്ചു.

സമൂഹത്തിൽ വേദനിക്കുന്നവരുടെയും അനാഥരായവരുടെയും ഇടയിലേക്കിറങ്ങിച്ചെന്ന വ്യക്തിയായിരുന്നു കുറ്റിക്കലച്ചൻ എന്ന് പറഞ്ഞ പിതാവ് ഈ കബറിടം ഒരു തീർത്ഥാടന കേന്ദ്രമാകട്ടെ എന്നും അനേകം കുറ്റിക്കലച്ചന്മാർ ഉണ്ടാകട്ടെ എന്നും ആശംസിച്ചു. രാവിലെ പത്തുമണിയോടെ കടുവാക്കുളം എംസിബിഎസ് പ്രൊവിൻഷ്യൽ ​ഭവനത്തിൽ ആരംഭിച്ച മൃതസംസ്കാര ചടങ്ങുകൾ 1:30  ത്തോടെ പൂർത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here