വേൾഡ് യൂത്ത് ഡേയുടെ ഔദ്യോഗിക പോസ്റ്റർ  മാർപാപ്പക്ക്  നൽകി

ബുധനാഴ്ച ജനറൽ ഓഡിയൻസിൽ  പനാമയുടെ ആർച്ച്ബിഷപ്പ് ജോസ് ഡൊമിങ്കോ അന്തൊല്ല 2019 ലെ പനാന വേൾഡ് യൂത്ത് ഡേയുടെ ഔദ്യോഗിക പോസ്റ്റർ  മാർപാപ്പക്ക്  കൈമാറി. ഈ പോസ്റ്റർ  ഭാവിയെ സൂചിപ്പിക്കുന്ന ഒന്നാണെന്നും  ഇത് ഒരുപാട്  ഇഷ്ടപ്പെട്ടു എന്നും പാപ്പ പറഞ്ഞു.

പനാമയുടെ സാൻ മിഗുലേറ്റോ ജില്ലയിലെ സമരിയയിലുള്ള ഒരു കൂട്ടം ചെറുപ്പക്കാർ അലങ്കരിച്ച ഒരു ജോടി ടെന്നീസ് ഷൂസ് ആര്‍ച്ച് ബിഷപ്പ് ഫ്രാൻസിസ് മാർപാപ്പയ്ക്കു നൽകി. “ഞാൻ പനാമയിൽ പോകുമ്പോൾ എനിക്ക് ആവശ്യമുള്ള ഷൂകളാണ് ഇവ ” എന്ന് ഷൂ സ്വീകരിച്ചു കൊണ്ട്  പാപ്പ അറിയിച്ചു.

ഏപ്രിൽ 15 ഞായറാഴ്ച, പനാമയിലെ 47-ാം ദിവ്യകാരുണ്യ കോൺഗ്രസിൽ പോസ്റ്റർ ഔദ്യോഗികമായി അവതരിപ്പിച്ചു.  “മേരി ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു”  എന്നതായിരുന്നു ഇതിന്റെ തീം. ബിഷപ്പുമാരും പുരോഹിതന്മാരും  പനാമയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള നൂറോളം യുവാക്കളും ഈ കോണ്‍ഗ്രസില്‍ പങ്കെടുത്തു. അംബർ കാൾബോ എന്ന ഒരു യുവ ഡിസൈനർ ആണ്  പോസ്റ്ററും ഔദ്യോഗിക ലോഗോയും നിർമ്മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply