വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനം ഇന്ന്

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച് മാന്നാനം ആശ്രമ ദേവാലയത്തിലെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനം ഇന്ന്. രാവിലെ ആറിന് ഫാ.സെബാസ്റ്റ്യന്‍ ചുണ്ടിക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. രാവിലെ നാല്‍പാത്തിമല സെന്റ് തോമസ് പള്ളിയില്‍ നിന്നും കുടമാളൂര്‍ ഫൊറോനായില്‍ നിന്നുമുള്ള തീര്‍ഥാടക സംഘങ്ങളാണ് എത്തുക.

നാല്‍പാത്തിമല സെന്റ് തോമസ് പള്ളിയില്‍ നിന്നുള്ള തീര്‍ഥാടനം 7.15 ഓടെ എത്തിച്ചേരും. തുടര്‍ന്നു നാല്‍പാത്തിമല പള്ളി വികാരി ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. ഒമ്പതിന് ഫാ.ജയിംസ് എര്‍ത്തയില്‍ സിഎംഐയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. 10.30 ന് കുടമാളൂര്‍ ഫൊറോനാ മാതൃജ്യോതിസിന്റെയും പിതൃവേദിയുടെയും നേതൃത്വത്തിലുള്ള ചാവറ തീര്‍ഥാടനത്തിന് സ്വീകരണം. 11ന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply