കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം വത്തിക്കാനില്‍ 

കേരളത്തില്‍ നിന്നുള്ള മരിയന്‍ തീര്‍ത്ഥാടകര്‍ റോമിലെത്തി. ലൗഡേസ്, ഫാത്തിമ, മെഡ്ജ്യൂഗോര്‍ജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പാപ്പായെക്കാണാനായി  റോമില്‍ എത്തിയത്.

‘ഞങ്ങള്‍ ഫാത്തിമയില്‍ പോയി. ഇപ്പോള്‍ ഞങ്ങള്‍ വത്തിക്കാനില്‍ എത്തിയിരിക്കുന്നു. പരിശുദ്ധാത്മാവ് വിവിധ ഭാഷകളിലും സ്ഥലങ്ങളിലുമുള്ള ആളുകളെ ഒന്നിച്ചു ചേര്‍ത്തിരിക്കുന്നതായി അനുഭവിക്കുവാന്‍ കഴിയുന്നു.’ തീര്‍ത്ഥാടക സംഘത്തിലെ അംഗമായ ഫാ. തോമസ് പറയുന്നു. യാത്രയുടെ ക്ഷീണത്തിനിടയിലും പാപ്പായെ കാണുന്നതിനുള്ള ആവേശത്തിലായിരുന്നു സംഘാംഗങ്ങള്‍. പാപ്പായ്ക്ക് മുന്നില്‍ തങ്ങളുടെ രാജ്യത്തെയും സംസ്‌കാരത്തെയും വെളിപ്പെടുത്തുന്നതിനായി പരമ്പരാഗത വേഷത്തിലാണ് അവര്‍ വത്തിക്കാനില്‍ എത്തിയത്. സംഘത്തിലെ പുരുഷന്മാര്‍ സ്യൂട്ടും സ്ത്രീകള്‍ സാരിയുമാണ് ധരിച്ചിരുന്നത്. ഇന്ത്യയില്‍ 19.9 മില്യന്‍ ആളുകള്‍ ക്രിസ്ത്യാനികളാണ്.

Leave a Reply